അതിവേഗ റയില്‍ പാത പഠനം നടത്തും
ദില്ലി: കേരളത്തില്‍ തെക്കു വടക്ക് അതിവേഗ തീവണ്ടി പാതയുടെ സര്‍വേ നടപടികള്‍ നടത്താന്‍ ദില്ലി മെട്രോ റയില്‍ കോര്‍പറേഷന്‍ തയാറായതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ഡിഎംആര്‍സി മാനേജിങ് ഡയറക്‌ടര്‍ ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതിവേഗ പാതയ്‌ക്കുള്ള നിര്‍മാണ കമ്പനിയുടെ രൂപീകരണം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000 കോടി രൂപയുടെ ബൃഹത് പദ്ധതിക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തിന്റെ ഗതാഗത സംവിധാനങ്ങളില്‍ വലിയ മാറ്റം വരുമെന്നാണ് കരുതപ്പെടുന്നത്. നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോടു നിന്നു തിരുവനന്തപുരത്ത് എത്താന്‍ കഴിയുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിയ്‌ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications