കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയീദിനെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന്‌ ഇന്ത്യ ആരോപിയ്‌ക്കുന്ന ജമാഅത്ത്‌ ഉദ്‌ ദാവ തലവന്‍ ഹാഫിസ്‌ സയീദിനും ലക്ഷ്‌ക്കര്‍ ഇ തോയ്‌ബ ഭീകരന്‍ സാക്കി ഉര്‍ റഹ്മാനന്‍-ലഖ്വിയ്‌ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചു.

മുംബൈ ആക്രമണ കേസുമായി ബന്ധപ്പെട്ടാണ്‌ ഇരുവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.കേസില്‍ തെളിവുകളില്ലെന്നു കാണിച്ചു ലഹോര്‍ ഹൈക്കോടതി നേരത്തെ സയീദിനെ കുറ്റവിമുക്‌തനാക്കിയിരുന്നു. ഈ കേസ്‌ ഇപ്പോള്‍ പാക്‌ സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌.

സയീദിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. സയീദിനെതിരെ മുംബൈ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഭീകരാക്രമണത്തില്‍ സയീദിന്റെ പങ്കു സംബന്ധിച്ച്‌ മുംബൈ പൊലീസ്‌ വ്യക്‌തമായ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഈ രേഖകള്‍ സിബിഐ കഴിഞ്ഞ ദിവസം ഇന്റര്‍പോളിന്‌ കൈമാറിയിരുന്നു. കുറ്റകൃത്യം നടന്ന രാജ്യത്തു നിന്ന്‌ വ്യക്‌തമായ തെളിവുകളും വിവരങ്ങളും ലഭിച്ച ശേഷമാണ്‌ സാധാരണഗതിയില്‍ ഇന്റര്‍പോള്‍ ഒരു കുറ്റവാളിക്കെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പ്രഖ്യാപിക്കുന്നത്‌.

മുംബൈ ആക്രമണത്തിന്‌ മുന്‍പ്‌ കറാച്ചിയില്‍ സയീദുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നതായി പിടിയിലായ ഏക ഭീകരന്‍ അജ്‌മല്‍ ആമിര്‍ കസബ്‌ ഇന്ത്യന്‍ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ സയീദിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്‌താന്‌ കൈമാറിയിരുന്നു. മുംബൈ ആക്രമണത്തിന്‌ പ്രേരണയും പരിശീലനവും ല്‍കിയത്‌ സയീദ്‌ ആണെന്നതിനുള്ള തെളിവുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ നിയമനടപടികള്‍ സ്വീകരിയ്‌ക്കുന്നതിന്‌ ഈ തെളിവുകള്‍ അപര്യാപ്‌തമാണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X