കെ.എസ്.യു.വില്‍ ഓണ്‍ലൈന്‍ വോട്ടിങ്
തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടിങ്. ഹൈകമാണ്ടാണ് ഈ വോട്ടെടുപ്പ് നടത്തുന്നത്.
എന്നാല്‍ ഇത് സംസ്ഥാന പ്രസിഡണ്ടിനെ കണ്ടെത്താനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ സംസ്ഥാന പ്രസിഡണ്ടിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. അതുകൊണ്ടാണ് ഈ ഓണ്‍ലൈന്‍ വോട്ടിംഗ് പ്രസിഡണ്ടിനെ കണ്ടെത്താനാണെന്ന കെ എസ് യു പ്രവര്‍ത്തകര്‍ തന്നെ വിശ്വസിയ്ക്കുന്നത്.
കെഎസ്യുവില് നേരത്തേ പ്രതിഭാ നിര്‍ണയ പരീക്ഷ നടത്തിയിരുന്നു. 180 പേര് പങ്കെടുത്തെങ്കിലും 48 പേര്‍ക്ക് മാത്രമേ ഈ കടമ്പ കടക്കാനായുള്ളു. വിജയം 26.66 ശതമാനം മാത്രം. ഓഗസ്റ്റ് ഒന്നിന് ജഗദീശ് ടൈറ്റ്ലര്‍ എത്തി പരീക്ഷ എഴുതിയവരുമായി മുഖാമുഖം നടത്തിയിരുന്നു. തുടര്‍ന്നാണ് 48 പേരുടെ പട്ടിക ഉണ്ടാക്കിയത്.
നിലവിലുള്ള സംസ്ഥാന ഭാരവാഹികളുടെ സൈറ്റിലാണ് ഹൈക്കമാന്‍ഡ് വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കിയത്. വോട്ടവകാശം ലഭിച്ചവരില്‍ പലരും 48 പേരില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സ്വയം വോട്ട് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരാളുടെ പേര് നിര്‍ദേശിച്ചാല്‍ അത് മാറ്റാനും കഴിയില്ല.
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണത്രെ ഈ തരത്തില്‍ ഭാരവാഹികളെ കണ്ടെത്താന്‍ തീരുമാനിച്ചത്.
തികച്ചും ജനാധിപത്യമായ മാര്‍ഗത്തിലൂടെ ഭാരവാഹികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ടൈറ്റലര്‍ മുഖാമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. സംഘടനാ പാടവവും മികവും ഉള്ളവരെ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. നാമനിര്‍ദ്ദേശവും സ്വജന പക്ഷപാതവും ഒഴിവാക്കുകയാണ് ഇത്തരം ഒരു തിരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നും ടൈറ്റ്ലര്‍ പറഞ്ഞു. മുഖാമുഖത്തില്‍ ടൈറ്റ്ലറിനൊപ്പം മണി ഠാക്കൂര്‍, പ്രഭാകര്‍ റാവൂ, സലിം അഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.
ഹൈബി ഈഡനെ എന്എസ്യു ഐ യുടെ പ്രസിഡണ്ടാക്കിയതിനെ തുടര്‍ന്നാണ് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞത്.
പ്രതിഭാ നിര്‍ണയത്തില്‍ മുന്നിലെത്താന്‍ സാധ്യതയുള്ളവര്‍ക്കായി ഗ്രൂപ്പ് തിരിഞ്ഞുള്ള വോട്ടുപിടിത്തവും നടക്കുന്നുണ്ട്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications