ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ മകള്‍ക്കും പന്നിപ്പനി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ഡോക്ടര്‍ കെകെ ഷൈലജയുടെ മകള്‍ക്കും പന്നിപ്പനി. എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്‌ഥിനിയാണ് ഡയറക്‌ടറുടെ മകള്‍.
കോളേജില്‍ നിന്ന് ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ആന്ധ്ര തുടങ്ങിയ സ്‌ഥലങ്ങളില്‍ വിനോദയാത്രയ്‌ക്ക് പോയിവന്നതിനുശേഷം കടുത്ത ജലദോഷവും ദേഹാസ്വാസ്‌ഥ്യവും അനുഭവപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ വിദഗ്‌ധ പരിശോധനയില്‍ രോഗം പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ തന്നെയാണ് ചികിത്സ. ഡോ. ഷൈലജയും ഭര്‍ത്താവും മകളുടെ ചികിത്സയ്‌ക്കായി ലീവെടുത്തു.












Click it and Unblock the Notifications