മാറാട് ഒന്നാം കലാപം: 5 പ്രതികള്‍ കുറ്റക്കാര്‍
കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട തീവെപ്പ് കേസില്‍ 5 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്‌ച വിധിയ്‌ക്കും. സീമാമൂന്റകത്ത് ഖദീജയുടെ വീട് കത്തിച്ച കേസില്‍ അറസ്റ്റിലായ പ്രതികളാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
ചോയിച്ചന്റകത്ത് ശേഖരന്‍( 58), ചോയിച്ചന്റകത്ത് സന്തോഷ്(30), മാറാട് തെക്കേത്തൊടി വീട്ടില്‍ മുരുകേശന്‍(35), ചെറുപുരയ്‌ക്കല്‍ വിനോദ്(25), ചെറുപുരയ്‌ക്കല്‍ സുഗുണന്‍(51) എന്നിവരാണ് കേസിലെ കുറ്റക്കാര്‍.
2002 ജനുവരി മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തീവെപ്പില്‍ ഒന്നര ലക്ഷം രൂയുടെ നാശനഷ്‌ടമുണ്ടായി. 15 സാക്ഷികളെ വിസ്‌തരിച്ചു. 24 രേഖകള്‍, 7 തൊണ് ടികള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി.












Click it and Unblock the Notifications