പോളിനൊപ്പമുണ്ടായിരുന്നത് സീരിയല്‍ നടി?
ആലപ്പുഴ: പോള്‍ കൊലക്കേസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുമ്പോഴും ഇത് സംബന്ധിച്ച് ദുരൂഹതകള്‍ ഏറി വരുന്നു. പോള്‍ എം ജോര്‍ജ്ജിന് ഗുണ്ടാത്തലവന്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചും ഇവര്‍ ഒരുമിച്ചുള്ള യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പൊലീസ് അന്വേഷിയ്‌ക്കുന്നുണ്ട്.
ഇതിനിടെ കൊലപാതകം നടക്കുമ്പോള്‍ പോളിന്റെ കാറില്‍ ഒരു സീരിയല്‍ നടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തിന് ഇവര്‍ ദൃക്‌സാക്ഷിയാണെന്നും പറയപ്പെടുന്നു. ഒരു പ്രമുഖ ചാനലിലെ ജനപ്രീതി നേടിയ സീരിയലിലെ വില്ലത്തിയെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുന്ന ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ ചേര്‍ന്ന് നടിയെ സ്ഥലത്തു നിന്ന് മാറ്റിയെന്നാണ് ലഭിയ്‌ക്കുന്ന വിവരം.
ചവറയില്‍ നിന്ന് പോള്‍ സഞ്ചരിച്ച എന്‍ഡവര്‍ കാര്‍ കണ്ടെടുക്കുമ്പോള്‍ അതിനുള്ളില്‍ ഒരു ലേഡീസ് ബാഗ്, ചുരിദാര്‍, ആഭരണങ്ങള്‍ നിറഞ്ഞ ബാഗ് എന്നിവയുണ്ടായിരുന്നതായി പ്രദേശവാസികള്‍ പലരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് തന്നെ ഇടപെട്ട് അത് മാറ്റിയെന്നും ആരോപണമുയര്‍ന്നു. ചവറ സിഐയാണ് ഇതിന് ഒത്താശ ചെയ്‌തതെന്നും പറയപ്പെടുന്നു.
സീരിയല്‍ നടി ഉണ്ടായിരുന്നുവെന്ന് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആ വഴിയ്‌ക്കും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നടി ഉണ്ടായിരുന്നെങ്കില്‍ അവര്‍ കൊലപാതകത്തിനും ദൃക്‌സാക്ഷിയായിരിക്കുമെന്ന സാധ്യതയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേ സമയം ഈ അന്വേഷണം രഹസ്യമായി നടത്താനാണ് നിര്‍ദ്ദേശം ലഭിച്ചിരിയ്‌ക്കുന്നതെന്നറിയുന്നു.












Click it and Unblock the Notifications