പോള്‍ വധം: അന്വേഷണത്തിന് സ്‌പെഷ്യല്‍ സ്‌ക്വാഡ്
ആലപ്പുഴ: പോള്‍ ജോര്‍ജ്ജ് മുത്തൂറ്റിന്റെ വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിയ്‌ക്കുന്ന ഗുണ്ടാത്തലവന്‍മാരായ ഓം പ്രകാശിനേയും പുത്തന്‍ പാലംരാജേഷിനെയും പിടികൂടാന്‍ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു.
ക്രൈം ഡപ്യൂട്ടി കമ്മീഷണര്‍ ജോളി ചെറിയാനാണ് സ്‌ക്വാഡിന്റെ ചുമതല. മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, രണ്ട് സിഐ മാര്‍ എന്നിവര്‍ സ്‌ക്വാഡിലുണ്ട്. ഇതിന് പുറമെ എസ്‌എപിയുടെ നേതൃത്വത്തിലുള്ള ക്വിക്ക് റിയാക്ഷന്‍ ടീമിന്റെ സഹായവും തേടിയിട്ടുണ്ട്. ഓം പ്രകാശും രാജേഷും ഇതിനകം സംസ്ഥാനം വിട്ടു എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു ഈ നീക്കം.
പോള്‍ ആക്രമിയ്‌ക്കപ്പെടുന്ന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ ആരുടെ വാഹനത്തിലാണ് എത്തിയെന്നതും കൊലപാതകവുമായി ഇവര്‍ക്കുള്ള ബന്ധവും അടക്കമുള്ള കാര്യങ്ങളില്‍ ദുരൂഹത തുടരുകയാണ്.












Click it and Unblock the Notifications