ആസിയാന്‍ കരാര്‍: ആശങ്ക സോണിയയെ അറിയിച്ചു
ദില്ലി: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി.
ആസിയാന്‍ കരാര്‍ സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകളാണ് പ്രധാനമായും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തത്. കരാറില്‍ കേരളത്തെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭാ സമിതി ചര്‍ച്ച ചെയ്യുമ്പോള്‍ പരിഹരിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയതായി ഇവരുവരും അറിയിച്ചു.
സംസ്‌ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളും കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് സംസ്‌ഥാന സമിതിയുടെ നിലപാടും കൂടിക്കാഴ്‌ചയില്‍ അറിയിച്ചു.












Click it and Unblock the Notifications