നമ്പര്‍ തെറ്റിയതിന് യുവാവിന്റെ തല മുണ്ഡനം ചെയ്തു
ഭിവാനി: തെറ്റായ ഫോണ്‍ നമ്പര്‍ ഡയല് ചെയ്തുവെന്ന കുറ്റത്തിന് ദളിത് യുവാവിനെ തല മുണ്ഡനം ചെയ്ത് പരസ്യമായി തെരുവില്‍ നടത്തി.
ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധാനി രാംജാസ് ഗ്രാമത്തിലെ സുരേഷിനെയാണ് തലമുണ്ഡനം ചെയ്ത് പരസ്യമായി നടത്തിച്ചത്.
ഒരു പരിചയക്കാരനെ വിളിക്കാന്‍ വേണ്ടി തിങ്കളാഴ്ച സുരേഷ് ഡയല് ചെയ്ത നമ്പര്‍ തെറ്റി കോള്‍ മറ്റൊരാള്‍ക്ക് പോയി. അതേ ഗ്രാമത്തിലെതന്നെ ധരം സിങ് എന്നയാളുടെ നമ്പറാണ് സുരേഷ് ഡയല് ചെയ്തത്. തെറ്റ് മനസ്സിലാക്കിയ സുരേഷ് മാപ്പ് പറഞ്ഞ് ഉടന്‍തന്നെ ഫോണ്‍ ഡിസ്കണക്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് സുരേഷിന് ഇതിന്റെ ശിക്ഷ ലഭിക്കുന്നത്. ധരംസിങും മറ്റ് ആറുപേരും വന്ന് സുരേഷിനെ ബലമായി പിടിച്ചുകൊണ്ടുപോയി തല മുണ്ഡനം ചെയ്ത് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിട്ട് തെരുവ് മുഴുവന്‍ നടത്തിച്ചു.
വഴിനീളെ സുരേഷിനെ സംഘം മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും ചെയ്തുവെന്ന് മാത്രമല്ല ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ വേറെ പല ഭവിഷത്തുകളും അനുഭവിക്കേണ്ടിവരുമെന്ന് സംഘം സുരേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം വാര്‍ത്തയായെങ്കിലും പൊലീസ് ഇതേവരെ ധരംസിങിനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications