പന്നിപ്പനി വെബ്സൈറ്റുമായി ഐടിക്കാര്‍
ബാംഗ്ലൂര്‍: പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാംഗ്ലൂരിലെ ഏതാനും ഐടി പ്രൊഫഷണലുകള്‍ ചേര്‍ന്ന് ഒരു വെബ്സൈറ്റിന് രൂപം നല്കി.
പന്നിപ്പനിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് സൈ്വന്ഫ്ളൂഇന്ത്യ ഡോട്ട് കോം എന്ന സൈറ്റ്. പന്നിപ്പനി വന്നുകഴിഞ്ഞാല്‍ എങ്ങനെ നേരിടാമെന്നതും പനിവരാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലുകളുമെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈറ്റിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സൈറ്റ് പ്രവര്‍ത്തനം തുടങ്ങി വളരെ കുറച്ച് സമയത്തിനുള്ളില്‍ത്തന്നെ അറുപതിനായിരം ആളുകള്‍ ഇതില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1,50,000 പേജ് വ്യൂവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലളിതമായ എച്ച്ടിഎംഎല്‍ കോഡുകള്‍ ഉപയോഗിച്ചാണ് വൈബ്സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വായിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള സൗകര്യവും സൈറ്റിലുണ്ട്.
പ്രധാന നഗരങ്ങളിലെയെല്ലാം പന്നിപ്പനി സ്ക്രീനിങ് സെന്ററുകളുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. മാത്രമല്ല പരിശോധനയുടെ ചെലവ്, അതിന്റെ ഘട്ടങ്ങള്‍ തുടങ്ങിയവയും സൈറ്റില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.
സൈറ്റില്‍ നിന്നും ലോകാരോഗ്യ സംഘടനയുടെ പന്നിപ്പനി സംബന്ധിച്ച സൈറ്റിലേയ്ക്കും, വിക്കീപീഡിയയിലെ പന്നിപ്പനി പേജിലേയ്ക്കുമെല്ലാം ലിങ്കുകളുമുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications