കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോഗ്യാസ്‌ പ്ലാന്റ്‌ പൊട്ടിത്തെറിച്ച്‌ 4മരണം

  • By Staff
Google Oneindia Malayalam News

ആലുവ: പണിപൂര്‍ത്തിയാകാത്ത ബയോഗ്യാസ്‌ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ നാല്‌ പേര്‍ മരിച്ചു. എടത്തല മായപ്പിള്ളി ജാമിയാ കൗസര്യ അറബി കോളെജ്‌ മുറ്റത്തെ ഒരേക്കറോളം വരുന്ന ബയോഗ്യാസ്‌ ടാങ്കിന്റെ മുകള്‍ ഭാഗമാണ്‌ പൊട്ടിത്തെറിച്ചത്‌.

ബുധനാഴ്‌ച പന്ത്രണ്ട്‌ മണിയോടെയാണ്‌ സംഭവം നടന്നത്‌. കൊല്‍ക്കത്ത സ്വദേശികളായ സബാന്‍ഗിരി(32), ഗോപന്‍ ശര്‍മ്മ(30), ഉത്തര്‍പ്രദേശ്‌ സ്വദേശി മുഹമ്മദ്‌ അന്‍സാരി(52), എടത്തല സ്വദേശി ലാല്‍ എന്നിവരാണ്‌ മരിച്ചത്‌.

മുഹമ്മദ്‌ അന്‍സാരി പ്രൊജക്ട്‌ എന്‍ജിനീയറായിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ ടാങ്കില്‍ വീണ മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷപ്പെട്ട ആന്ധ്ര സ്വദേശികളായ ഉസ്‌മാന്‍, ജാന എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും മലയാളിയായ അഷ്‌റഫിനെ അശോകപുരം കാര്‍മല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പിവിസി പൈപ്പ്‌ ചൂടാക്കി ഇരുപ്പു പൈപ്പില്‍ ഘടിപ്പിക്കുന്നതിനിടയില്‍ ടാങ്കിനുള്ളിലെ ഗ്യാസിന്‌ തീപിടിച്ചതാകാം അപകടത്തിന്‌ കാരണമെന്നാണ്‌ പ്രഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X