മാറാട് തീവെപ്പ്: പ്രതികള്‍ക്ക് തടവും പിഴയും
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ചുണ്ടായ തീവെപ്പു കേസില്‍ കുറ്റക്കാരെന്ന് കണ്ടെടെത്തിയ അഞ്ച് പ്രതികള്‍ക്കും മൂന്ന് വര്‍ഷം കഠിന തടവും 18000 രൂപ പിഴയും വിധിച്ചു. മാറാട് പ്രത്യേക കോടതി ജഡ്‌ജി കെപി പ്രസന്നകുമാരിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ബുധനാഴ്‌ച കണ്ടെത്തിയിരുന്നു.
2002 ജനവരി മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാറാട് സീമാമൂന്റകത്ത് കദീജയുടെ വീടാക്രമിച്ച പ്രതികള്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും തീവെക്കുകയും ചെയെ്‌തന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
മാറാട് തെക്കേത്തൊടി വീട്ടില്‍ മുരുകേശന്‍ (35), ചെറുപുരക്കല്‍ സുഗുണന്‍ (51), ചെറുപുരക്കല്‍ വിനോദ് (25), ചോയിച്ചന്റകത്ത് ശേഖരന്‍ (58), ചോയിച്ചന്റകത്ത് സന്തോഷ് (30) എന്നിവരാണ് കേസിലെ പ്രതികള്‍.
മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ച് നടന്ന 61 തീവെപ്പുകേസുകളില്‍ വിധിപറയുന്ന ആറാമത്തെ കേസാണിത്. നാലു കേസുകളില്‍ പ്രതികളെ ശിക്ഷിച്ചു. ഒരു കേസില്‍ പ്രതികളെ വെറുതെവിട്ടു.












Click it and Unblock the Notifications