പോളിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു
കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവ വ്യവസായി പോള്‍ മുത്തൂറ്റിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണമായ രണ്ടു കുത്തുകള്‍ക്ക് എട്ട് സെന്‍റിമീറ്റര്‍ ആഴമുണ്ട്.
വലിയ ആഴത്തിലല്ലാത്ത രണ്ടു കുത്തുകളും പോളിന്റെ ശരീരത്തിലേറ്റിട്ടുണ്ട്. കാലില്‍ ചെറിയ ഒരു മുറിവും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരണം സമയത്ത് പോള്‍ മദ്യപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ രഞ്‌ജു രവീന്ദ്രനാണ് പോസ്‌റ്റ്‌മോര്‍്‌ട്ടം നടത്തിയത്.
അതിനിടെ പോളിനെ കുത്തിക്കൊന്നത് താനാണെന്ന് മുഖ്യ പ്രതി കാരി സതീഷ് സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. പോളിനെ ആക്രമിച്ച കത്തി കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications