കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ ഹര്‍ജി: ബഞ്ചിനെ തീരുമാനിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി പരിഗണിയ്‌ക്കുന്ന ബഞ്ച്‌ സംബന്ധിച്ച്‌ തീരുമാനമായി. ഈ മാസം 31ന്‌ ആറാം നമ്പര്‍ കോടതിയില്‍ നാലാം നമ്പര്‍ കേസായാണ്‌ പിണറായിയുടെ ഹര്‍ജി പരിഗണിക്കുക.

ജസ്റ്റിസ്‌ ആര്‍വി രവീന്ദ്രന്‍, ജസ്റ്റിസ്‌ സുദര്‍ശന്‍ റെഡ്ഡി എന്നിവരുള്‍പ്പെട്ട ബഞ്ചാണ്‌ ഹര്‍ജി പരിഗണിയ്‌ക്കുക. െ്രെകം പത്രാധിപര്‍ ടിപി നന്ദകുമാര്‍ സമര്‍പ്പിച്ച കവിയറ്റ്‌ അപേക്ഷയും പിണറായിയുടെ ഹര്‍ജിക്കൊപ്പം കോടതി പരിഗണിക്കും.

ക്രിമിനല്‍ റിട്ട്‌ കൈകാര്യം ചെയ്യുന്ന സുപ്രീകോടതിയിലെ സെക്ഷന്‍ 10 ആയിരിക്കും റിട്ട്‌ പരിഗണിക്കുക. ക്രിമിനല്‍ കേസുകളാണ്‌ സെക്ഷന്‍ 10ല്‍ കൈകാര്യം ചെയ്യുന്നത്‌. പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി പൊതുതാല്‌പര്യ വിഭാഗത്തില്‍ നിന്ന്‌ ക്രിമിനല്‍ റിട്ട്‌ വിഭാഗത്തിലേക്ക്‌ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സുപ്രീം കോടതി രജിസ്‌ട്രാര്‍ ആണ്‌ റിട്ട്‌ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X