ജോലിപോകാതിരിക്കാന്‍ നഗ്നതാ പ്രദര്‍ശനം
പാരിസ്: സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലത്ത് ജോലി നഷ്ടപ്പെടുന്ന വാര്‍ത്ത പുതുമയല്ല. എന്നാല്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി നഗ്നതാ പ്രദര്‍ശനം നടത്തേണ്ടിവരുകയെന്നത് എത്ര വിഷമകരമായ കാര്യമാണ്.
ഫ്രാന്‍സിലെ ഒരു ബോയ്‌ലര്‍ ഫാക്ടറിയിലെ ജീവനക്കാരികള്‍ക്കാണ് ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഒരു കലണ്ടറിന് വേണ്ടി സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കേണ്ടിവന്നരിക്കുന്നത്.
ഇവരുടെ കമ്പനിയായ അരിസ്റ്റണ്‍ തെര്‍മോ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധികാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. വടക്കന്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ നിന്നും 204 പേരെ പുറത്താക്കാനാണ് കമ്പനിയുടെ മേലധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇറ്റലിയിലാണ് കമ്പനിയുടെ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ശരീരം പ്രദര്‍ശിപ്പിച്ച് കിട്ടിയ കാശുകൊണ്ട് ഇറ്റിലിയിലേയ്‌ക്ക് പോയി തങ്ങളെ പിരിച്ചുവിടാന്‍ തീരുമാനിച്ച കമ്പനി മേലധികാരികള്‍ക്കെതിരെ സമരം സംഘടിപ്പിക്കാനാണ് ജീവനക്കാരികളുടെ തീരുമാനം.
ജോലി രക്ഷിക്കാന്‍ വേണ്ടി ആളുകള്‍ എന്തും ചെയ്യുമെന്നതിന് ഉദാഹരണമാണിത്. മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ വേണ്ടി തൊഴില്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ വരെ തയ്യാറായിരിക്കുന്നു.
ഞങ്ങള്‍ ഒന്നും നശിപ്പിക്കാനോ ചീത്തപ്പേരുണ്ടാക്കാനോ വേണ്ടിയല്ല ഇങ്ങനെ ചെയ്‌തത്. തൊഴില്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥ മാനേജ്‌മെന്റിനെ ധരിപ്പിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല- ജീവനക്കാരികള്‍ പറയുന്നു.
ഗുണകരമായ ഒരു കാര്യത്തിനായി മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കുകയെന്നുമാത്രമേ ഞങ്ങള്‍ ഉദ്ദേശിച്ചുള്ളുവെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications