നടന്‍ വിജയ് രാഹുല്‍ ഗാന്ധിയെ കണ്ടു

രാഹുലുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം വിജയ്‌യും പിതാവ് എസ്.എ ചന്ദ്രശേഖറും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായില്ല. മാത്രമല്ല കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ചും ഇവര്‍ മൗനം പാലിക്കുകയാണ്.
എന്തായാലും വിജയ് വന്നാല്‍ സ്വീകരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അടുത്തകാലത്താണ് വിജയ് മക്കള്‍ ഇയക്കം എന്നൊരു സംഘടനയ്‌ക്ക് വിജയ് രൂപം നല്‍കിയത്.
സാമൂഹിക സേവനത്തിലൂടെ രാഷ്ട്രീയത്തിലേയ്‌ക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയ് ഈ സംഘടന സ്ഥാപിച്ചത്. 25ലക്ഷം യുവാക്കള്‍ ഇതില്‍ അംഗങ്ങളാണ്.
തനിച്ചൊരു രാഷ്ട്രീയ പാര്‍ട്ടി എന്നതായിരുന്നു വിജയ്‌യുടെ ആദ്യ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ് പൊലൊരു പാര്‍ട്ടിയില്‍ ചേരുന്നതായിരിക്കും രാഷ്ട്രീയ ഭാവിയ്‌ക്ക് നല്ലതെന്ന തിരിച്ചറിവായിരിക്കാം വിജയ്‌യെ കോണ്‍ഗ്രസുമായി അടുപ്പിച്ചത്.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കിയ പല നടന്മാരും ഇപ്പോള്‍ അതിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികളും വിജയ്‌യുടെ തീരുമാനം മാറുന്നതിന് കാരണമായിക്കാണണം. തമിഴ്‌നാട്ടില്‍ വിജയകാന്തും അന്ധ്രയില്‍ ചിരഞ്‌ജീവിയും സ്വന്തമായി രൂപീകരിച്ച പാര്‍ട്ടിയെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണ്.












Click it and Unblock the Notifications