പ്രതിസന്ധി: അദ്വാനിയുടെ യാത്ര മാറ്റി?
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനായി ബിജെപിയിലെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി അടുത്തമാസം നടത്തുമെന്ന് പ്രഖ്യാപിച്ച യാത്ര പാര്‍ട്ടിയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്.
പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി അണികളില്‍ നഷ്ടമായ മനോവീര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ 1990ല്‍ നടത്തിയ രഥയാത്രയുടെ ശൈലിയിലാണ് അദ്വാനി അടുത്ത മാസം പുതിയ 'യാത്ര' തുടങ്ങാനിരുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ജൂണില്‍ നടന്ന പാര്‍ട്ടി ദേശീയനിര്‍വാഹകസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായിരുന്നു.
ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി നിലപാട് വിശദീകരിക്കാനായിരുന്നു എണ്‍പത്തിയൊന്നുകാരനായ അദ്വാനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പാര്‍ട്ടിയ്‌ക്കുള്ളിലെ ഉള്‍പ്പോര് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ യാത്ര ഉചിതമായില്ലെന്നു കണ്ട് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കുന്നു. 1990ല്‍ അദ്വാനി നടത്തിയ രഥയാത്രയാണ് ആത്യന്തികമായി ബിജെപിക്ക് ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം നേടിക്കൊടുത്തത്.












Click it and Unblock the Notifications