ആസിയാന്‍: വിഎസിന് വാണിജ്യ മന്ത്രിയുടെ കത്ത്
ദില്ലി: ഇന്ത്യ ഒപ്പിട്ട ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന്‍ മേല്‍ കേരളത്തിനുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കത്തയച്ചു. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള മന്ത്രിതല സമിതി പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തുമെന്ന് കത്തില്‍ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
കരാറിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്കകള്‍ വിവരിച്ചു കൊണ്ട് മുഖ്യമന്ത്രി അയച്ച കത്തിനും പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തിനുമുള്ള മറുപടിയെന്ന നിലയ്‌ക്കാണു കത്ത്.
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഓഗസ്റ്റ് 13നു വാണിജ്യ കരാറും മൂന്ന് അനുബന്ധ കരാറുകളുമാണ് ഒപ്പിട്ടത്. കൃഷിമേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് കരാര്‍ ഒപ്പിട്ടിരിയ്‌ക്കുന്നത്. ഇറക്കുമതി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഒട്ടേറെ കാര്‍ഷിക ഉല്‍പന്നങ്ങളിലെ നെഗറ്റീവ് പട്ടികയില്‍ ഒട്ടേറെ കാര്‍ഷികോല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ആസിയാന്‍ രാജ്യങ്ങള്‍ക്കു തീരുവ ഇളവ് അനുവദിക്കില്ല. സ്വാഭാവിക റബര്‍, അടയ്‌ക്ക, നാളികേരം, കശുവണ്ടി, ഏലം, മത്സ്യം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കത്തില്‍ വിശദീകരിയ്‌ക്കുന്നു.












Click it and Unblock the Notifications