കളത്തിലിറങ്ങുന്നത് കോടതി മുറിയിലെ നരികള്‍
ദില്ലി: വിവാദങ്ങള്‍ കെട്ടഴിച്ചു വിട്ട ലാവലിന്‍ അഴിമതി കേസില്‍ വാദപ്രതിവാദങ്ങള്‍ക്കൊരുങ്ങുന്നത് കോടതി മുറിയിലെ നരികള്‍. ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയിലുള്ള പിണറായിക്കു വേണ്ടി സുപ്രീം കോടതിയില്‍ വാദം നിരത്തുന്നത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിഭാഷകന്‍മാരിലൊരാളായ ഫാലി എസ് നരിമാനാണ്.
ഓരോ സിറ്റിങിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന നരിമാന്‍ രാജ്യത്തിനകത്ത് ഭരണഘടനാ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കപ്പെടുന്ന ശബദത്തിനുടമായാണ്. ലാവലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ച് സിപിഎം ഏറെ പണം മുടക്കിയാണ് നരിമാന്റെ സഹായം തേടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മറികടന്ന ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിയിലെ വാദവുമായി നരിമാനെത്തമ്പോള്‍ അതിനെ ഖണ്ഡിയ്‌ക്കാനെത്തുന്നവരും ചില്ലറക്കാരല്ല. കേസിലെ ഒന്നാം എതിര്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത് നരിമാനെ പോലെ സുപ്രീം കോടതിയിലെ വമ്പന്‍ സ്രാവുകളിലൊന്നായ ഹാരീഷ് സാല്‍വെയാണ്. എന്നാല്‍ സര്‍ക്കാരിന്റെ ശുപാര്‍ശ അവഗണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയാവും സാല്‍വെയുടെ ശബ്ദവും ഉയരുകയെന്ന് കരുതപ്പെടുന്നു. ഫലത്തില്‍ സുപ്രീം കോടതിയിലെ രണ്ട് മുതിര്‍ന്ന അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി രംഗത്തെത്തുന്ന സാഹചര്യമാവൂം ഇതിലൂടെ സംജാതമാവുക.
കേസിലെ രണ്ടാം എതിര്‍കക്ഷിയായ സിബിഐയുടെ അഭിഭാഷകനാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ ഭാഗം പറയാന്‍ കോടതിയിലുണ്ടാവുക. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സിബിഐക്ക് വേണ്ടി ഹാജരാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ലാവലിന്‍ കേസ് ആദ്യംമുതല്‍ക്കെ സജീവമാക്കി നിര്‍ത്തിയ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറിന്റെ കവിയറ്റ് അപേക്ഷയും സുപ്രീം കോടതി ആഗസ്‌റ്റ് 31ന് പരിഗണിയ്‌ക്കുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശാന്തി ഭൂഷണ്‍ നന്ദകുമാറിന് വേണ്ടി ഹാജരാവുമെന്നാണ് ലഭിയ്‌ക്കുന്ന വിവരം












Click it and Unblock the Notifications