മോഡി സര്‍ക്കാറിനെതിരെ ജസ്വന്ത് സുപ്രീം കോടതിയില്‍
ദില്ലി: തന്റെ പുസ്തകം നിരോധിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തുകൊണ്ട് ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട ജസ്വന്ത് സിങ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
മുഹമ്മദലി ജിന്നയെയും ഇന്ത്യാ വിഭജനത്തെയും പ്രതിപാദിക്കുന്ന 'ജിന്ന-ഇന്ത്യ, പാര്‍ട്ടിഷന്‍, ഇന്ഡിപെന്ഡന്സ'് എന്ന പുസ്തകമാണ് ഗുജറാത്ത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.
ഈ പുസ്തകവും ജിന്നയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ജസ്വന്തിന്റെ പ്രസ്താവനയുമായിരുന്നു ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടി ജസ്വന്തിനെ പുറത്താക്കിയതിന് പിന്നാലെ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ പുസ്തകത്തിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്ത് പുസ്തകം പ്രസിദ്ധീകരിക്കാനോ വില്‍ക്കാനോ പാടില്ലെന്നാണ് നിബന്ധന. പുസ്തകത്തിന്റെ പ്രസാധകരുടെ പ്രതിനിധിയായ രൂപയും ജസ്വന്തിന് ഒപ്പം ഹര്‍ജി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 19നാണ് ഗുജറാത്തില്‍ പുസ്തകം നിരോധിച്ചത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും അദ്ദേഹത്തിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
പുസ്തകം മുഴുവന്‍ വായിച്ചുനോക്കാതെ ധൃതിയിലാണ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയതെന്ന് രണ്ടുപേരുടെയും ഹര്‍ജികളില്‍ ആരോപിക്കുന്നുണ്ട്. പുസ്തകം നിരോധിച്ചതിലൂടെ മോഡി സര്‍ക്കാര്‍ ചിന്തകളെയാണ് നിരോധിക്കുന്നതെന്ന് ജസ്വന്ത് നേരത്തേ വിമര്‍ശിച്ചിരുന്നു.
-
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications