ഗുണ്ടാ നിയമം: വനിത അറസ്‌റ്റില്‍
കൊല്ലം: അഞ്ചോളം അബ്‌കാരി കേസുകളില്‍ പ്രതിയായ കുളത്തൂപ്പുഴ ചോഴിയക്കോട് കല്ലുകുഴിയില്‍ ഉഷ ( 42 )യെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു.
സംസ്‌ഥാനത്തു ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്ന മൂന്നാമത്തെ വനിതയാണ് ഉഷ . തന്ത്രിക്കേസിലെ പ്രതി ശോഭ ജോണ്‍, കഞ്ചാവുകേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനി റംല എന്നിവരാണു നേരത്തെ പിടിയിലായ വനിതകള്‍.
അബ്‌കാരി കേസുകളില്‍ നേരത്തെ അറസ്റ്റിലായ ഉഷ ജാമ്യത്തിലിറങ്ങി വ്യാജ ചാരായക്കച്ചവടം തുടരുകയായിരുന്നു. ഇവര്‍ക്കെതിരേ പത്തോളം കേസുകളുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പത്ത് കേസുകളി്‌ല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കലക്ടര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്.












Click it and Unblock the Notifications