വിവാഹത്തട്ടിപ്പ് എന്‍ജിനീയര്‍ അറസ്റ്റില്‍
മുംബൈ: പതിനാല് സ്ത്രീകളെ വിവാഹം ചെയ്ത എയര്‍ഇന്ത്യ എന്‍ജിനീയര്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ തുഷാന്‍ ബാപത് എന്ന തുഷാര്‍ വാഗ്മെയറാണ്(40) ബഹുഭാര്യത്വത്തിന് അറസ്റ്റിലായത്.
രണ്ടരവര്ഷത്തിനിടെയാണ് ഇയാള്‍ 14സ്ത്രീകളെ വിവാഹം ചെയ്തത്. വൈവാഹിക പോര്‍ട്ടല്‍ വഴിയായിരുന്നു തുഷാര്‍ തട്ടിപ്പ് നടത്തിയത്. മൂന്നു വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയ വ്യക്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വിവാഹമോചനം നേടിയവരോ വിധവകളോ ആയ ബ്രാഹ്മണ യുവതികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ടാണ് പോര്‍ട്ടിലില്‍ പരസ്യം നല്‍കിയിരുന്നത്. പരസ്യം കണ്ട് മറുപടി അയച്ച് നേരില്‍ കാണാന്‍ വരുന്ന പെണ്‍കുട്ടികളുടെ ബന്ധുക്കളുമായി ഇയാള്‍ വാടക അപ്പാര്‍ട്മെന്റിലായിരുന്നു കൂടിക്കാഴ്ച നടത്തിയിരുന്നത്.
ഇയാളുടെ വാക്വൈഭവത്തില് വീണുപോയവരാണ് മിക്ക രക്ഷിതാക്കളും. തുഷാറിന്റെ മറ്റു ചുറ്റുപാടുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് അവര്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറായതെന്ന് പൊലീസ് പറയുന്നു.
തുഷാറിന്റെ തട്ടിപ്പ് മനസ്സിലാക്കിയ അഞ്ച് യുവതികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. മറ്റുള്ളവര്‍ അഭിമാനപ്രശ്നം ഓര്‍ത്ത് പരാതി ഫയല്ചെയ്യാതിരിക്കുകയാണെന്നും പൊലീസ് പറയുന്നു.
ഇയാള്‍ വിവാഹം ചെയ്ത യുവതികളില്‍ എന്‍ജിനീയര്‍മാരുള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഓരോ പെണ്‍കുട്ടിയെയും വിവാഹം ചെയ്ത് മൂന്നു ദിവസം കഴിയുമ്പോള്‍ ഔദ്യോഗികയാത്രയ്ക്ക് പോവുകയാണെന്നും പറഞ്ഞ് അടുത്തയാളെ സമീപിക്കുകയാണത്രേ ചെയ്തിരുന്നത്.
2006ല്‍ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയശേഷമാണ് തുഷാര്‍ വിവാഹത്തട്ടിപ്പിലേയ്ക്ക് തിരിഞ്ഞത്. ബ്രാഹ്മണനാണെന്ന് വിശ്വസിപ്പിക്കാനായി ബാപത് എന്ന ജാതിപ്പേരും ഇയാള്‍ പേരിനൊപ്പം ചേര്‍ത്തിരുന്നു.
ജൂലൈയില്‍ 29കാരിയെ വിവാഹം ചെയ്തതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. യുവതിയുടെ മാതാപിതാക്കള്‍ ഇയാളെ താമസസ്ഥലത്തെത്തി കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications