പൊഖ്റാന്‍ പരീക്ഷണം വിജയമായിരുന്നു: കലാം
ദില്ലി: പൊഖ്റാന്‍ രണ്ട് അണ്വായുധ പരീക്ഷണം വേണ്ടത്ര വിജയം കണ്ടില്ലെന്ന ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന് കെ സന്താനം നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ രാഷ്ട്രപതിയും പൊഖ്റാന്‍ 2ന്റെ ഓപ്പറേഷണല്‍ ഇന്‍ചാര്‍ജുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം രംഗത്തെത്തി.
1998ല്‍ പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണുപരീക്ഷണം പരിപൂര്‍ണ വിജയമായിരുന്നുവെന്ന് അക്കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന കലാം വ്യക്തമാക്കി.
അണുപരീക്ഷണം പൂര്‍ണമായും വിജയകരമായിരുന്നു. പരീക്ഷണ സ്ഥലത്തിന് ചുറ്റുമുളള കമ്പനങ്ങളെ അടിസ്ഥാനമാക്കിയുളള സീസ്മിക് പരീക്ഷണത്തിലും റേഡിയോ ആക്ടീവ് പരീക്ഷണത്തിലും പൊഖ്റാന്‍ രണ്ട് വിജയകരമാണെന്ന് ബോധ്യപ്പെട്ടു. ഈ വിജയത്തില്‍ യാതൊരു അവ്യക്തതയുമില്ല കലാം പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൊഖ്റാന്‍ രണ്ട പരീക്ഷണത്തെ സന്താനം തള്ളിപ്പറഞ്ഞത്. അണ്വായുധ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് ബിജെപി സര്‍ക്കാര്‍ 1998 മെയില്‍ നടത്തിയ രണ്ടാം പൊഖ്റാന്‍ പരീക്ഷണം പൂര്‍ണമായും വിജയകരമായമല്ലായിരുന്നു.
അന്ന് നടത്തിയ ആണവ സ്ഫോടനത്തിന് പ്രതീക്ഷിച്ചിരുന്നത്ര ശക്തി ഉണ്ടായിരുന്നില്ല. 45 കിലോ ടണിന്റെ ഒരു ബിഗ് ബാങാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 20 കിലോ ടണ്‍ മാത്രമായിരുന്നു അതിന്റെ ശേഷി. സന്താനം ചൂണ്ടിക്കാട്ടി. ഡിആര്‍ഡിഒയുടെ മുഖ്യ ഉപദേശകനായിരുന്ന സന്താനമായിരുന്നു ആണവ പരീക്ഷണത്തിനായി സ്ഥലം ഒരുക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത്. ഇനിയും അണുപരീക്ഷണം നടത്തേണ്ടതിനാല്‍ ഇന്ത്യ ആണവ നിര്‍വ്യാപന കരാറി(സിടിബിടി)ല്‍ ഒപ്പിടരുതെന്നും അദ്ദേഹം പറഞ്ഞു.
സന്താനത്തിന്റെ വെളിപ്പെടുത്തലുകള്‍ തളളിക്കളഞ്ഞ നാവികസേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്ത, ഇന്ത്യയുടെ ആണവശേഷി തെളിയിക്കപ്പെട്ടതും പര്യാപ്തവുമാണെന്ന് പറഞ്ഞു. ശാസ്ത്രജ്ഞന്മാര് സൈന്യത്തിന് നല്കിയ ശേഷി പര്യാപ്തമാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്രയും സന്താനത്തിന്റെ വെളിപ്പെടുത്തലുകള്‍ തളളിക്കളഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications