സിറിയക് ജോസഫിനെതിരായി പ്രമേയം പാസാക്കി
കോഴിക്കോട്: ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ച് അഭയകേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനാ ഫലം നേരിട്ടു കണ്ട് സിഡികള്‍ വിലയിരുത്തിയ സുപ്രീംകോടതി ജഡ്‌ജി സിറിയക് ജോസഫിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പാസ്സാക്കി. അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത 186 പേരില്‍ വെറും 6 പേര്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തത്.
ജസ്റ്റിസിന്റെ നിലപാടുകള്‍ ഭരണഘടനയ്‌ക്ക് നിരക്കുന്നതല്ലെന്നാരോപിച്ചാണ് അസോസിയേഷന്‍ പ്രമേയം കൊണ്ടു വന്നത്. പദവിയ്‌ക്ക് നിരക്കാത്ത രീതിയിലാണ് ജസ്‌റ്റിസ് സിറിയക് ജോസഫിന്റെ പ്രസ്‌താവനകളും പ്രവര്‍ത്തിയുമെന്ന് പ്രമേയം പറയുന്നു.
ന്യായാധിപന്‍ എന്ന പദവിയേക്കാള്‍ മതത്തോടും പുരോഹിതന്‍മാരോടും കൂറ് പുലര്‍ത്തുന്നുതാണ് ജസ്റ്റിസിന്റെ നിലപാടുകള്‍. ഇത് നീതിന്യായ വ്യവസ്ഥയ്‌ക്ക് അപമാനമാണെന്ന് പ്രമേയം വിശദീകരിയ്‌ക്കുന്നു. ജസ്റ്റസിനെതിരെ അധികൃതര്‍ ഉചിതമായ നടപടി സ്വീകരിയ്‌ക്കണമെന്നും പ്രമേയം അവതരിപ്പിച്ചവര്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി ജഡ്‌ജി സിറിയക് ജോസഫിനെതിരെ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിയ്‌ക്കുന്നതിന് നീക്കം നടന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതിനെ തുടര്‍ന്ന് പ്രമേയം അവതരിപ്പിയ്‌ക്കേണ്ടെന്ന് തീരുമാനിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications