Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓംപ്രകാശിന്‌ കൊടൈക്കനാലില്‍ സുഖവാസം

തിരുവനന്തപുരം: യുവവ്യവസായി പോള്‍ മുത്തൂറ്റിന്റെ വധവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ തിരയുന്ന ഗുണ്ട ഓംപ്രകാശ്‌ കൊടൈക്കനാലിലുണ്ടെന്ന്‌ വിവരം.

പൊലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞദിവസം ഇയാള്‍ക്കുവേണ്ടി നാഗര്‍കോവലില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈസമയത്തെല്ലാം ഒരു മലയാളിയായ അബ്‌കാരി ഒരുക്കിയ സൗകര്യത്തില്‍ ഇയാള്‍ ചെന്നൈ നഗരത്തിന്റെ പ്രാന്തത്തിലെവിടെയോ കഴിയുകയായിരുന്നു.

പിന്നീടാണ്‌ കൊടൈക്കനാലില്‍ എത്തിയത്‌. ഇവിടെ ഒരു റിസോര്‍ട്ടിലാണ്‌ ഇയാള്‍ കഴിയുന്നതെന്നാണ്‌ അറിയുന്നത്‌. നാഗര്‍കോവില്‍വഴി ചെന്നൈയില്‍ എത്തിയശേഷം ഓംപ്രകാശ്‌ കൊടൈക്കനാലിലേയ്‌ക്ക്‌ തിരിച്ച്‌ അവിടെ തങ്ങുകയായിരുന്നുവെന്ന്‌ വേണം കരുതാന്‍.

സ്വന്തം ഗുണ്ടാ സംഘത്തിലെ ചിലരും ഇയാള്‍ക്കൊപ്പമുണ്ട്‌. ഓംപ്രകാശും രാജേഷും അന്യസംസ്ഥാനങ്ങളിലേയ്‌ക്ക്‌ കടക്കുന്നതും അതുവഴി രക്ഷപ്പെടുന്നതും തടയാന്‍ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ പൊലീസ്‌ മേധിവികള്‍ക്ക്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ സന്ദേശം അയച്ചിരുന്നു.

പോളിന്റെ കൊലയ്‌ക്കുശേഷം ഓംപ്രകാശിനെ കേരളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്‌ പൊലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന്‌ ഏതാണ്ട്‌ വ്യക്തമായിട്ടുണ്ട്‌.

കൊല നടന്നത്‌ അറിഞ്ഞശേഷം പ്രതികള്‍ രക്ഷപ്പെടാതിരിക്കാനായി അതിര്‍ത്തികളിലെ പൊലീസ്‌ സ്റ്റേഷനുകളിലേയ്‌ക്കും ചെക്‌ പോസ്‌റ്റുകളിലേയ്‌ക്കുമൊന്നും പൊലീസ്‌ വയര്‍ലെസ്‌ സന്ദേശം പോലും നല്‍കിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിലെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നപ്പോഴാണ്‌ പൊലീസ്‌ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും അന്യസംസ്ഥാനങ്ങളുടെ സഹായം തേടുകയും ചെയ്‌തിരിക്കുന്നത്‌.

അതിനിടെ ഓംപ്രകാശ്‌ തിരുവനന്തപുരത്ത് നടന്ന ഒരു പ്രധാനിയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഇതിനായിട്ടാണ്‌ ദുബയിലായിരുന്ന ഇയാള്‍ മുംബൈവഴി തിരുവനന്തപുരത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. അഞ്ചോളം പാസ്‌പോര്‍ട്ടുകള്‍ ഇയാള്‍ക്ക്‌ സ്വന്തമായുണ്ടെന്നും സൂചനകളുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+