പോള്‍ വധം: അന്വേഷണ സംഘത്തെ മാറ്റുന്നു
ആലപ്പുഴ: പോള്‍ ജോര്‍ജ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റാന്‍ പൊലീസ് ഉന്നത തലത്തില്‍ ആലോചന നടക്കുന്നതായി സൂചന.
ഇതുവരെയുള്ള നടപടികള്‍ വിശ്വാസ്യത തകര്‍ത്ത പശ്ചാത്തലത്തിലാണ് മാറ്റത്തെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. കേസ് അന്വേഷത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള മധ്യമേഖല ഐജി വിന്‍സന്‍ എം പോള്‍ മറ്റാരെയെങ്കിലും അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
എഡിജിപി പി ചന്ദ്രശേഖരന് നായര്‍ വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴയിലെത്തിയത് അന്വേഷണ സംഘത്തെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണെന്നും സൂചനയുണ്ട്.
കൊലനടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം ആശയക്കുഴപ്പത്തിലാണ്. മുഖ്യ പ്രതിയുള്‍പ്പെടെ 14 പേരെ അറസ്റ്റുചെയ്തുവെന്ന് പറയുന്ന പൊലീസ് ഇനിയെന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
ആദ്യഘട്ടത്തില്‍ അറസ്റ്റു ചെയ്ത 11 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുനുള്ള നടപടികളും കൈക്കൊണ്ടിട്ടില്ല. സംഘത്തിന്റെ ഉദാസീനതയാണിതിന് കാരണമെന്ന് പരക്കെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ച ആലപ്പുഴയിലെത്തിയ എഡിജിപി കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. തുടര്‍ന്ന് എസ്പി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി.
കേസന്വേഷണം പുരോഗമിക്കുകയാണെന്നും പുതുതായി ഒന്നും പറയാനില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ സംഘത്തെ മാറ്റുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications