പോളിന്റെ കാറിലെ ബാഗ്: പൊലീസ് തെളിവെടുത്തു
കൊല്ലം: കൊല്ലപ്പെട്ട രാത്രിയില്‍ പോള്‍ മുത്തൂറ്റ് സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാറിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ലേഡീസ് ബാഗ് കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുത്തു.
കൊല്ലം എസ്പി ചവറ സ്റ്റേഷനിലെത്തിയാണ് തെളിവെടുത്തത്. സംഭവത്തില്‍ ചവറ സിഐക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച തെളിവെടുപ്പ് നടന്നത്.
കൊലപാതകത്തെത്തുടര്‍ന്ന് പോളിന്റെ കാര്‍ ചവറയില്‍ വച്ച് കണ്ടെടുക്കുമ്പോള്‍ അതില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ബാഗും ചുരിദാറും ആഭരണങ്ങളും ഉണ്ടായിരുന്നുവെന്നും പൊലീസിന്റെ സഹായത്തോടെ ഇതെല്ലാം ആരോ മാറ്റുകയായിരുന്നുവെന്നുമാണ് ആരോപണം.
പോള്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു പ്രമുഖ താരം കാറില്‍ സഞ്ചരിച്ചുവെന്നും അവരുടേതാണ് ഈ ബാഗും വസ്ത്രവുമെന്നുമാണ് വാര്‍ത്തകള്‍ പരക്കുന്നത്. നടിമാരുടെ പേരില്‍ ഒരു സീരിയല്‍ നടിയുടേതുമുതല് മലയാളത്തിലെ മുന്‍നിര നായികമാരുടെ പേരുകളെല്ലാം പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ആദ്യം സീരിയല്‍ നടിതന്നെയായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നായിരുന്നു വാര്‍ത്ത പരന്നത്. ഇപ്പോള്‍ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുടെയും തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി നടിയുടെയും എല്ലാം പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നു. ഇതാരായിരുന്നുവെന്ന കാര്യത്തില്‍ പൊലീസിന് ഇതേവരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
പോളിന് മയക്കുമരുന്നിലും സ്ത്രീകളിലും അതീവ താല്പര്യമുണ്ടായിരുന്നുവെന്നും വഴിവിട്ട ജീവിതമായിരുന്നു ഇദ്ദേഹം നയിച്ചിരുന്നതെന്നും കഥകളുണ്ട്. പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന പോളിന് മയക്കുമരുന്ന് മാഫിയയുമായും ബന്ധമുണ്ടായിരുന്നുവെന്നും കഥകള്‍ പരക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി പോളിന്റെ മൊബൈല്‍ ഫോണുകളും ലാപ്ടോപ് കമ്പ്യൂട്ടറും പൊലീസ് പരിശോധിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications