രാജേഷിനായി കീഴടങ്ങല്‍ നാടകം ഒരുങ്ങുന്നു
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒളിവില്‍ക്കഴിയുന്ന ഗുണ്ട പുത്തന്‍പാലം രാജേഷ് വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ കീഴടങ്ങുമെന്ന് സൂചന.
എത്രയും പെട്ടന്ന് കീഴടങ്ങിയാല്‍ കേസില്‍ നിന്നും തലയൂരാന്‍ അനുവദിക്കുമെന്ന് മധ്യസ്ഥന്മാര്‍ മുഖേന പൊലീസ് രാജേഷിനെ അറിയിച്ചുവെന്നാണ് വിവരം.
രാജേഷ് എവിടെയാണ് കഴിയുന്നതെന്നകാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയാമെന്ന് അഭ്യൂഹങ്ങളുണ്ട്. രാജേഷിനെ കേസില്‍ നിന്നും രക്ഷിക്കുന്നത് സംബന്ധിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്തതാണ് ഇയാളുടെ കീഴടങ്ങള്‍ വൈകിക്കുന്നതെന്നാണ് അറിയുന്നത്.
രാജേഷിനെ പ്രകോപിപ്പിക്കാതെ അനുനയിപ്പിച്ച് കീഴടക്കുകയെന്ന തന്ത്രമാണ് പൊലീസ് പ്രയോഗിക്കുന്നത്. പ്രകോപിപ്പിച്ചാല്‍ രാജേഷ് തന്റെ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങള്‍ വിളിച്ചുപറയുന്നത് പലരുടെയും പേടിസ്വപ്‌നമാണ്. ഭരണത്തിന് തന്നെ ഇളക്കമുണ്ടാക്കിയേക്കാവുന്ന കാര്യങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതിനാല്‍ കേസില്‍ ഇയാള്‍ക്ക് രക്ഷപ്പെടാനുള്ള സകലപഴുതുകളും തയ്യാറാക്കിക്കഴിഞ്ഞായിരിക്കും കീഴടങ്ങല്‍, അറസ്റ്റ് നാടകങ്ങള്‍ നടക്കുകയെന്ന് വ്യക്തമാണ്.
കേസില്‍ ചങ്ങനാശേരിയിലുള്ള ഗുണ്ടാസംഘങ്ങളെ മാത്രം അറസ്റ്റുചെയ്‌ത് രാജേഷ്, ഓംപ്രകാശ് എന്നിവരെ ഒഴിവാക്കാനാണ് ഉന്നതത്തില്‍ നിന്നും പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
സിപിഎമ്മിലെ ചില ഉന്നതര്‍ക്ക് ഇവര്‍ രണ്ടുപേരുമായും ബന്ധമുണ്ടെന്നും അതിനാലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ നിസംഗത പാലിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് രാജേഷിനെ അനുനയിപ്പിച്ച് കീഴക്കാനുള്ള നടപടികള്‍ തുടങ്ങിയത്.












Click it and Unblock the Notifications