കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം:അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമം-പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പോള്‍ എം ജോര്‍ജ്ജിന്റെ വധവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ നടത്തുന്ന അന്വേഷണം വഴി തെറ്റിയ്‌ക്കാനും മറ്റു ദിശകളിലേക്ക്‌ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്‌ ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിന്റെ ഭാഗമാണ്‌ തെറ്റിദ്ധാരണ പടര്‍ത്തുന്ന വഷളന്‍ വാര്‍ത്തകള്‍ സൃഷ്‌ടിയ്‌ക്കുന്നത്‌. പോളിന്റെ ഭൂതകാലം എങ്ങനെയായിരുന്നുവെന്നും അതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പോളിന്റെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്ന ചില പരാമര്‍ശങ്ങളും പിണറായി ഭാഗത്തു നിന്നുണ്ടായി. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ എംഡിയായ പോള്‍ എന്തിനാണ്‌ ഗുണ്ടകളെയും കൂട്ടി സഞ്ചരിച്ചതെന്ന്‌ അന്വേഷിയ്‌ക്കണം. ഇത്തരത്തിലുള്ള അന്വേഷണം തടയുന്നവര്‍ക്കും ഗുണ്ടകളുടെ സഹായം ലഭിയ്‌ക്കുന്നുണ്ടാവും. പോളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ അയാളുടെ ഭൂതകാലം എവിടേയും പരാമര്‍ശിച്ച്‌ കേട്ടില്ല. ചില മാധ്യമങ്ങള്‍ കുടുംബവഴക്കിന്റെ പ്രശ്‌നം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ആ വഴക്കില്‍ ബിസിനസ്‌ ഗ്രൂപ്പുകള്‍ മാത്രമാണോ രാഷ്ട്രീയപാര്‍ട്ടികളോ രാഷ്ട്രീയ നേതാക്കളോ ഉണ്ടെന്നോ എന്നൊനന്നും ഇതുവരെ വന്നിട്ടില്ല.

മയക്കുമരുന്ന്‌ കേസില്‍ പോളിനെ ദില്ലിയിലെ വീട്ടില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. രണ്ട്‌ ദിവസം ലോക്കപ്പിലും കിടന്നിട്ടുണ്ട്‌. പിന്നീട്‌ ഉപഭോക്താവെന്ന നിലയില്‍ കുറച്ച്‌ മയക്കുമരുന്ന്‌ സൂക്ഷിച്ചതാണെന്ന രീതിയില്‍ കേസിന്റെ ഗൗരവം കുറയ്‌ക്കുകയായിരുന്നു. കേസില്‍ ഇടപെടലുകളുണ്ടായി. എന്ന്‌ ആരോപണമുയര്‍ന്നിരുന്നു. കൊല്ലപ്പെട്ടയാള്‍ക്ക്‌ വഴിവിട്ട രീതികളും വഴിവിട്ട ബന്ധങ്ങളുമുണ്ടായിരുന്നുവെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌.

നിരപരാധികളെ കുറ്റക്കാരാക്കാനാണ്‌ മാധ്യമങ്ങളും നിക്ഷിപ്‌ത താല്‍പ്പര്യക്കാരും ശ്രമിയ്‌ക്കുന്നത്‌. അടിസ്ഥാനപരമായ വസ്‌തുതകളില്ലാതെയാണ്‌ കഥകള്‍ മെനഞ്ഞ്‌ കേസുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര മന്ത്രിയേയും കടുംബത്തേയും ബന്ധപ്പെടുത്തുന്നത്‌. ഈ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടാ സംഘങ്ങളുമായി മന്ത്രിപുത്രന്‌ ബന്ധമുണ്ടെന്ന വാര്‍ത്ത നല്‍കുന്നവര്‍ മന്ത്രി പുത്രന്റെ പേര്‌ പറയാന്‍ തയാറാകണം. എന്നാലേ അയാള്‍ക്ക്‌ മറുപടി പറയാന്‍ കഴിയൂ.

അപരാധികളെ ശിക്ഷിയ്‌ക്കുകയും നിരപരാധികളെ കുറ്റക്കാരാക്കുകയും ചെയ്യുന്ന രീതിയിലാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത പടച്ചുവിടുന്നത്‌. എല്ലാ വാര്‍ത്തയും കൊട്ടി ഘോഷിയ്‌ക്കുന്ന ടെലിവിഷന്‍ ചാനലുകളും പ്രമുഖരെന്ന്‌ അവകാശപ്പെടുന്ന പത്രങ്ങളും കേന്ദ്ര മന്ത്രി ഇ അഹമ്മദിനെതിരെ ഉയര്‍ന്ന ഹജ്ജ്‌ ക്വാട്ട അഴിമതിയാരോപണത്തിന്റെ വാര്‍ത്തകള്‍ മറച്ചുവച്ചത്‌ ഇതിനുദാഹരണമാണെന്ന്‌ പിണറായി ചൂണ്ടിക്കാട്ടി.

പോളിന്റെ കൊല ചെയ്‌തുവെന്ന്‌ പോലീസ്‌ കണ്ടെത്തിയ ആള്‍ ആര്‍എസ്‌എസുകാരനാണ്‌. കൊല ചെയ്യാന്‍ ഉപയോഗിച്ചെന്ന്‌ കണ്ടെത്തിയ എസ്‌ ആകൃതിയുള്ള കത്തി ആര്‍എസ്‌എസുകാരാണ്‌ സാധാരണ ഗതിയില്‍ ഉപയോഗിക്കുന്നത്‌.

ഇപ്പോള്‍ നടക്കുന്ന പോലീസ്‌ അന്വേഷണം സ്‌തുത്യര്‍ഹമാണ്‌. പോളിനെ കൊല ചെയ്‌ത്‌ തൊട്ടടുത്ത ദിവസം തന്നെ 11 പ്രതികളെ പിടികൂടി. പോലീസ്‌ അന്വേഷണത്തിലാണ്‌ ഗുണ്ടാ നേതാക്കള്‍ പോളിനൊപ്പമുണ്ടായിരുന്നുവെന്ന്‌ കണ്ടെത്തിയത്‌. അല്ലാതെ മാധ്യമങ്ങളല്ല. പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X