ഹജ്ജ് അഴിമതി: അഹമ്മദ് കുറ്റവിമുക്തന്‍
ദില്ലി: ഹജ്ജ് ക്വാട്ട വിതരണത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് ഇത് സംബന്ധിച്ച് ഉയര്‍ന്ന ആരോപണത്തെക്കുറിച്ചന്വേഷിച്ച റിട്ടയേഡ് ജസ്റ്റിസ് അരിജിത് പസായത് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പസായത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ഹജ്ജ് ക്വാട്ട വിതരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചുവെന്നും ഇതില്‍ അഴിമതി നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഹജ്ജ് ക്വാട്ട അനുവദിക്കുന്നതില്‍ ഇ അഹമ്മദ് അഴിമതി നടത്തിയെന്ന് പ്രമുഖ ടെലിവിഷന്‍ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ ആണ് റിപ്പോര്‍ട്ട് ചെയതത്. ഇ അഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അല്‍ ഹിന്ദ് ട്രാവല്‍സിന് (കോഴിക്കോട്) അനധികൃതമായി 1700 സീറ്റ് നല്‍കിയെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ചന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ വച്ചത്.
സര്‍ക്കാര്‍ ക്വാട്ടയില്‍ ബാക്കി വന്ന സീറ്റുകള്‍ തന്റെ സ്വാധീനമുപയോഗിച്ച് ഇ അഹമ്മദ് ട്രാവല്‍ ഏജന്‍സിയ്‌ക്ക് തരപ്പെടുത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം. സര്‍ക്കാര്‍ ക്വാട്ടയെക്കാള്‍ അമ്പതനായിരം രൂപ കൂട്ടിയാണ് അല്‍ഹിന്ദ് ട്രാവല്‍ ഹജ്ജ് യാത്ര സംഘടിപ്പിച്ചതെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ശരാശരി 155 സീറ്റുകള്‍ മാത്രം മറ്റു ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചപ്പോള്‍ അല്‍ഹിന്ദിന് മാത്രം 1700 ഓളം സീറ്റുകള്‍ ലഭിച്ചെന്ന് വ്യക്തമായിരുന്നു.












Click it and Unblock the Notifications