അണുപരീക്ഷണ വിവാദം അനാവശ്യം: മന്മോഹന്
റംസാര്‍: പതിനൊന്ന് വര്‍ഷം മുമ്പ് ഇന്ത്യ പൊഖ്റാനില്‍ നടത്തിയ ആണവപരീക്ഷണത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്.
എപിജെ അബ്ദുള്‍ കലാം പൊഖ്റാന്‍ ആണവപരീക്ഷണം വിജയമായിരുന്നുവെന്ന് വ്യക്തമാക്കിയ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം വിജയമായിരുന്നില്ലെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന് കെ സന്താനം വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിതന്നെ നേരിട്ട് വിശദീകരണവുമായി എത്തിത്.
രണ്ടാം അണുപരീക്ഷണം പരാജയമായിരുന്നുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഇന്ത്യ വീണ്ടും ആണവപരീക്ഷണം നടത്തിയേയ്ക്കുമെന്ന് അമേരിക്കയിലെ ആണവ ശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പരീക്ഷണ സമയത്ത് ബിജെപി സര്‍ക്കാറില്‍ ദേശീയ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയും അന്ന് ഡിആര്‍ഡിഒയുടെ ഡയറക്ടര്‍ ജനറലായിരുന്ന മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമും നേരത്തേതന്നെ സന്താനത്തിന്റെ പ്രസ്താവന തള്ളിയിരുന്നു.
1998 മെയ് 11നാണ് പൊഖ്റാന്‍ മരുഭൂമിയില്‍ ഇന്ത്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഈ പരീക്ഷണം വിജയമായിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തണം.
ഫലസിദ്ധി കുറഞ്ഞ തെര്‍മല്‍ ന്യൂക്ലിയര്‍ പരീക്ഷണമാണ് ഇന്ത്യ അന്ന് നടത്തിയത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ തിടുക്കം കൂട്ടരുത്- എന്നിങ്ങനെയായിരുന്നു സന്താനത്തിന്റെ നിര്‍ദ്ദേശങ്ങള്‍.
എന്നാല്‍ പരീക്ഷണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം ആണവോര്‍ജ വകുപ്പ് മേധാവി ആര് ചിദംബരം തന്നെ അറിയിച്ചത് പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്നാണെന്ന് ബ്രജേഷ് മിശ്ര പറഞ്ഞു.
സന്താനത്തിന്റെ വെളിപ്പെടുത്തല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കണ്ടെത്തി ജനങ്ങളെ അറിയിക്കുമെന്നും ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications