Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയക്കിനെതിരെ അന്വേണം തീരുമാനിച്ചിട്ടില്ല

ദില്ലി: ബാംഗ്ലൂര്‍ ഫോറന്‍സിക്‌ ലാബ്‌ സന്ദര്‍ശിച്ച്‌ അഭയ കേസ് പ്രതികളുടെ നാര്‍ക്കോ വീഡിയോ കണ്ട്‌ വിലയിരുത്തിയ സുപ്രീം കോടതി ജഡ്‌ജി സിറിയക്‌ ജോസഫിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെതിരെ കോഴിക്കോട്‌ ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ്‌ ലഭിച്ചിട്ടില്ലെന്നും ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സിറിയക്‌ ജോസഫ്‌ കര്‍ണാകട ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന സമയത്ത്‌ ബാംഗ്ലൂര്‍ ഫോറന്‍സിക്‌ ലാബ്‌ സന്ദര്‍ശിച്ച്‌ അബയ കേസ്‌ പ്രതികളുടെ നാര്‍ക്കോ പരിശോധനാഫം അടങ്ങിയ സിഡികള്‍ വിലയിരുത്തിയതായി ലാബ്‌ അസി ഡയറക്‌ടര്‍ ഡോക്ടര്‍ മാലിനി മൊഴി നല്‍കിയിട്ടുണ്‌ടെന്നാണ്‌ സിബിഐ കോടതിയെ അറിയിച്ചരിന്നു.

ഈ നടപടിയുടെ പേരില്‍ ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ്‌ കോഴിക്കോട്‌ ബാര്‍ കൗണ്‍സില്‍ വെളളിയാഴ്‌ച പ്രമേയം പാസാക്കിയത്‌. അന്വേഷണം പൂര്‍ത്തിയാകും വരെ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ സുപ്രീം കോടതി ജഡ്‌ജി സ്ഥാനത്ത്‌ നിന്ന്‌ മാറി നില്‍ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിനെതിരെ സമാനമായ പ്രമേയം കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അത്‌ പരാജയപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+