അധ്യാപിക കുട്ടിയെ അര്‍ദ്ധനഗ്നയാക്കി നടത്തി
ചണ്ഡിഗഡ്: ഫീസ് നല്കാന് വൈകിയതിന്റെ പേരില്‍ ഒന്‍പതുവയസ്സുള്ള വിദ്യാര്‍ത്ഥിനിയെ അര്‍ദ്ധനഗ്നയാക്കി നടത്തി.
ഫരീദാബാദ് മോഡല്‍ സ്കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫീസ്് ഇളവിന് അര്‍ഹതയുള്ള മൂന്നാം ക്ലാസുകാരിയെയാണ് ഫീസ് കൊടുത്തില്ലെന്ന പേരില്‍ അര്‍ദ്ധനഗ്നയാക്കി സ്കൂളില്‍ മുഴുവന്‍ നടത്തിച്ചത്.
ക്ലാസ് ടീച്ചറാണ് വിദ്യാര്‍ത്ഥിനിയെ അപമാനിയ്ക്കുകയും മറ്റുകുട്ടികളെക്കൊണ്ട് കുട്ടിയെ കളിയാക്കിക്കുകയും ചെയ്തത്. കുട്ടിയുടെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്.
ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കുട്ടിയ്ക്ക് പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള അറിയിപ്പുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുട്ടി ഫീസ് കൊടുക്കാതിരുന്നത്.
ഫീസ് നല്‍കാത്തതെന്താണെന്ന് ക്ലാസ് ടീച്ചര്‍ ചോദിച്ചപ്പോള്‍ കുട്ടി ഫീസ് ഇളവിന് അനുമതി ലഭിച്ചകാര്യം പറഞ്ഞു. ഇതുകേട്ടയുടന്‍ അധ്യാപിക കുട്ടിയുടെ ടീ ഷേര്‍ട്ട് അഴിച്ചുമാറ്റി കുട്ടിയെ സ്കൂള്‍ അങ്കണത്തിലും ഓരോ ക്ലാസുകളിലും നടത്തിക്കുകയായിരുന്നു.
തന്റെ പാവാടയും ടീച്ചര്‍ അഴിച്ചുകളയാന്‍ ശ്രമിച്ചതായി കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ നിന്ന് തിരിച്ചെത്തിയശേഷം കുട്ടി പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ കാര്യം അറിഞ്ഞത്.
എന്നാല്‍ മാതാപിതാക്കള്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ പ്രധാനാധ്യാപകനായ എച്ച് എസ് മാലിക്ക് ഫീസിന്റെ കാര്യത്തിലല്ല സംഭവം നടന്നതെന്നാണ് പറഞ്ഞത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് അധ്യാപികയെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
അധ്യാപികയ്ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ച് ഉടന്‍തന്നെ അന്വേഷണം നടത്തുമെന്ന് ഫരീദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ബാല പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications