പന്നിപ്പനി: കേരളത്തില്‍ 2 മരണം
തിരുവനന്തപുരം: വെള്ളിയാഴ്‌ച പന്നിപ്പനി മൂലം കോട്ടയം, എറണാകുളം ജില്ലകളിലായി രണ്ടുപേര്‍ മരണമടഞ്ഞു. സംസ്ഥാനത്തെ മൂന്നാമത്തെ പന്നിപ്പനി മരണമാണ് കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
കോട്ടയത്ത് ഒമ്പതുവയസ്സുകാരനും എറണാകുളത്ത് 45 കാരിയായ വീട്ടമ്മയുമാണ് മരിച്ചത്. എറണാകുളത്ത് ഇലഞ്ഞി കാരക്കടയില്‍ സണ്ണിയുടെ ഭാര്യ ജീജമ്മയാണ് മരിച്ചത്. പന ിബാധിച്ച് അമൃത ഹോസ്‌പിറ്റലില്‍ ചികിത്‌സയിലായിരുന്നു. മണിപാല്‍ കസ്‌തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്ക് അയച്ച രക്‌തസാമ്പിളിന്‍െറ ഫലം വെള്ളിയാഴ്‌ച രാവിലെ എത്തിയപ്പോഴാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്. ഷാര്‍ജയിലുള്ള ഇവരുടെ ബന്ധു മുഖേനയാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നു.
പഴകുളം ആലുംമൂട്ടില്‍ പെരുമനത്തറ താജുദ്ദീന്റെ മകന്‍ അന്‍സില്‍ മുഹമ്മദാണ് (9) കോട്ടയത്ത് മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ആശുപത്രിയില്‍ മരിച്ചത്. മാതാപിതാക്കളോടൊപ്പം അബുദാബിയിലായിരുന്ന അന്‍സില്‍ കഴിഞ്ഞയാഴ്‌ചയാണ് നാട്ടിലെത്തിയത്.
വെള്ളിയാഴ്‌ച കേന്ദ്ര ആരോഗ്യമന്ത്രാലയം ഇറക്കിയ കണക്കു പ്രകാരം ഒറ്റ ദിവസത്തിനുള്ളില്‍ 139 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ സംസ്ഥാനത്തെ പന്നിപ്പനിബാധിതരുടെ ആകെ എണ്ണം 23 ആയതോടെ ദില്ലി കഴിഞ്ഞാല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനവും കേരളമാണ്. ദില്ലിയില്‍ 24 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത് ഇതേവരെ രാജ്യമൊട്ടാകെ 3,534 പേര്‍ക്കാണ് എച്ച്1എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചരിയ്‌ക്കുന്നത്.












Click it and Unblock the Notifications