Get Updates
Get notified of breaking news, exclusive insights, and must-see stories!

കാരി സതീഷ്‌ ഡിഫി പ്രവര്‍ത്തകന്‍: ബിജെപി

കോട്ടയം: പോള്‍ മൂത്തൂറ്റിന്റെ വധവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റുചെയ്‌ത ഗുണ്ട കാരി സതീഷ്‌ ഡിവൈഎഫ്‌ഐ അംഗമാണെന്ന്‌ ബിജെപി.

സതീഷ്‌ ആര്‍എസ്‌എസുകാരനാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയെന്നോണമാണ്‌ സതീഷ്‌ ഡിവൈഎഫ്‌ഐ അംഗമാണെന്നതിന്‌ തെളിവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്‌.

1999ല്‍ സതീഷ്‌ എടുത്ത ഡിവൈഎഫ്‌ഐ അംഗത്വരസീതാണ്‌ ബിജെപി തെളിവായി കാണിക്കുന്നത്‌. വെള്ളിഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാധാകൃഷ്‌ണമേനോന്‍ ഈ രസീത്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും സതീഷ്‌ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാണെന്ന്‌ വാദിക്കുകയും ചെയ്‌തു.

1999ല്‍ ജയരാജന്‍ പ്രസിഡന്റായിരിക്കുന്ന കാലത്താണ്‌ സതീഷ്‌ അംഗത്വമെടുത്തിട്ടുള്ളതെന്നാണ്‌ ബിജെപി പറയുന്നത്‌. സതീഷിന്റെ കുടുംബത്തിന്‌ സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളുടെ അമ്മ വിലാസിനിക്ക്‌ കര്‍ഷകത്തൊഴിലാളി യൂണിയന്റെ അംഗത്വം ഉണ്ടെന്നും ബിജെപി ആരോപിച്ചു.

പിണറായി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്‌ ഉന്നയിക്കുന്നതെന്നും രാധാകൃഷ്‌ണമേനോന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങല്‍ പൊലീസ്‌ അന്വേഷണത്തിലൂടെ പുറത്തുവരുന്നില്ല എന്നതിന്റെ സൂചനയാണ്‌ പിണറായിയുടെ വാക്കുകള്‍.

കാരി സതീഷിന്‌ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജിയുമായി വളരെ അടുത്ത ബന്ധമുണ്ട്‌. അറസ്‌റ്റിലായ ബിനും നാലുകോടി ജംങ്‌ഷനില്‍ സിഐടിയു അംഗമാണ്‌- രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

ഐജി വന്‍സണ്‍ എം പോള്‍ സിപിഎം നിര്‍ദ്ദേശമനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഐജി നേരിട്ട്‌ വിശദീകരണവുമായി ഇറങ്ങിയത്‌ ആഭ്യന്തര വകുപ്പിന്‌ ഇതിലുള്ള താല്‍പര്യമാണ്‌ വ്യക്തമാക്കുന്നത്‌.

യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണിത്‌. കേസ്‌ സിബിഐയ്‌ക്ക്‌ വിടണം- മേനോന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+