Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിനെ കുത്തിയ കത്തിയുടെ കാര്യത്തിലും തിരിമറി

കോട്ടയം: പൊലീസ്‌ കാരി സതീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കത്തികൊണ്ടല്ല പോളിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്‌.

ഒരു വശത്ത്‌ മാത്രം മൂര്‍ച്ചയുള്ള വളവില്ലാത്ത നേരെയുള്ള കത്തികൊണ്ടുള്ള മുറിവാണ്‌ പോളിന്റെ ശരീരത്തിലുള്ളതെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്‌.

എന്നാല്‍ എസ്‌ ആകൃതിയിലുള്ള കത്തികൊണ്ടാണ്‌ കുത്തിയതെന്നാണ്‌ പൊലീസ്‌ പറഞ്ഞിരുന്നത്‌. മാത്രമല്ല കാരി സതീഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തിയ കത്തി എസ്‌ ആകൃതിയിലുള്ളതുമാണ്‌.

പോളിന്റെ ശരീരത്തിലുള്ള മുറിവ്‌ സംബന്ധിച്ച്‌ സര്‍ജന്‍ നല്‍കിയ വിശദീകരണമാണ്‌ കൊലയ്‌ക്കുപയോഗിച്ച കത്തിയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്‌.

പോളിന്റെ പുറകിലേറ്റ പത്ത്‌ ഇഞ്ച്‌ ആഴത്തിലുള്ള മുറിവാണ്‌ മരണകാരണമെന്നാണ്‌ സര്‍ജന്‍ പറഞ്ഞത്‌. എസ്‌ ആകൃതിയിലുള്ള കത്തികൊണ്ടുതന്നെയാണോ പോളിനെ കുത്തിയതെന്നറിയാന്‍ ശാസ്‌ത്രീയ പരിശോധന നടത്തണമെന്നാണ്‌ സര്‍ജന്‍ പറയുന്നത്‌.

കേസിന്റെ അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ്‌ ഇപ്പോള്‍ കൊലയ്‌ക്കുപയോഗിച്ച കത്തിയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്‌.

കാരി സതീഷിന്റെ വീട്ടില്‍ പൊലീസ്‌ തന്നെയാണ്‌ കത്തികൊണ്ടുവന്നിട്ടതെന്ന്‌ അയാളുടെ അമ്മ ആരോപിച്ചിരുന്നു. മാത്രമല്ല കൊലക്കുറ്റം ഏറ്റെടുക്കാന്‍ 15ലക്ഷം രൂപ ചിലര്‍ സതീഷിന്‌ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+