Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിന്റെ കൊല ആസൂത്രിതം: മാതാവ്‌

Paul George
ആലപ്പുഴ: പോള്‍ മുത്തൂറ്റിന്റെ കൊലപാതകം ആസൂത്രിതമാണെന്ന്‌ പോളിന്റെ മാതാവ്‌ സാറാമ്മ. ഒരു ഇംഗ്ലീഷ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പോളിന്റെ മാതാവ്‌ ഇങ്ങനെ പറഞ്ഞത്‌.

പോള്‍ വധത്തിന്‌ ശേഷം ബന്ധുക്കള്‍ നടത്തുന്ന ആദ്യ പ്രതികരണമാണ്‌ ഇത്. കൊലപാതകത്തിലേയ്‌ക്ക്‌ നയിച്ചതായി പറയപ്പെടുന്ന ബൈക്ക്‌ അപകടം ആസൂത്രിതമായിരുന്നുവെന്നും സാറാമ്മ പറഞ്ഞു.

ബൈക്ക്‌ ഗുണ്ടകള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ്‌. കൊലപാതകം സംബന്ധിച്ച്‌ രാഷ്ട്രീയനേതാക്കള്‍ ദിനംപ്രതി നിലപാട്‌ മാറ്റുന്നതും സംശയകരമാണ്‌. പൊലീസ്‌ അന്വേഷണം ശരിയായ രീതിയിലല്ല- സാറാമ്മ ആരോപിച്ചു.

പോളിന്റെ ഭൂതകാലം കുറ്റകൃത്യങ്ങളുടേതായിരുന്നുവെന്ന്‌ വിവരമുണ്ടെന്ന പിണറായി വിജയന്റെ പ്രസ്‌താവനയാണ്‌ പോളിന്റെ ബന്ധുക്കളെ ചൊടിപ്പിച്ചിരിക്കുന്നത്‌. പോള്‍ വധം സംബന്ധിച്ച്‌ നാലുപാടുനിന്നും വെളിപ്പെടുത്തലുകളും ഊഹാപോഹങ്ങളും വരുന്നുണ്ടെങ്കിലും ബന്ധുക്കള്‍ പ്രതികരിക്കുന്നത്‌ ഇതാദ്യമാണ്‌.

ഇതിനിടെ കൊലപാതകത്തില്‍ പങ്കുള്ള ഓംപ്രകാശിന്റെ തൃശൂരിലുള്ള ബന്ധുവീട്ടില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. തൃശൂരില്‍ ഓംപ്രകാശിന്റെ ഭാര്യാപിതാവ്‌ താമസിക്കുന്ന വീട്ടിലാണ്‌ വെള്ളിയാഴ്‌ച രാത്രി പൊലീസ്‌ രഹസ്യമായി റെയ്‌ഡ്‌ നടത്തിയത്‌.

ഓംപ്രകാശ്‌ ഇടക്കിടെ ഇവിടെവന്നുപോകാറുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ്‌ റെയ്‌ഡ്‌. പോള്‍ വധത്തിന്‌ മുമ്പ്‌ പ്രകാശും കൂട്ടരും ഈ വീട്ടില്‍ വന്നിരുന്നുവെന്നും പറയപ്പെടുന്നു. പൂങ്കുന്നത്തിനടുത്താണ്‌ ഈ വീട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+