ഓംപ്രകാശിന്റെ ഭാര്യയെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ ഭാര്യ പൂര്‍ണിമയെ ചോദ്യം ചെയ്‌തു. പൂര്‍ണിമയെ വിളിച്ചുവരുത്താന്‍ കഴിഞ്ഞ ഏതാനും ദിവസമായി പൊലീസ് ശ്രമിക്കുകയായിരുന്നു.
മറ്റു ബന്ധുക്കളെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് തൃശൂരിലെ വീട്ടില്‍ നിന്നും അഭിഭാഷകനുമൊത്ത് ഇവര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്.
വൈകിട്ട് മൂന്നിന് കമ്മിഷണര്‍ ഓഫിസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ആറുമണിവരെ തുടര്‍ന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്‌കുമാറിന്‍റെ നേതൃത്വത്തിലാണു ചോദ്യം ചെയ്‌തത്. ഇതിന് ശേഷം ഇവരെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications