Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്കല്‍ ജാക്‌സണ്‍ന്റെ മരണം നരഹത്യ

Michael Jackson
ലോസ്‌ആഞ്‌ജലസ്‌: പോപ്പ്‌ താരം മൈക്കല്‍ ജാക്‌സണ്‍ന്റെ മരണം നരഹത്യയാണെന്ന്‌ വെളിപ്പെടുത്തല്‍. മരണം സംബന്ധിച്ച ദുരൂഹതകള്‍ അന്വേഷിച്ച്‌ തെളിവെടുത്ത ഉദ്യോഗസ്ഥനാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ശക്തിയേറിയ അനസ്‌തേഷ്യ മരുന്നായ പ്രൊപ്പോഫോളും മറ്റൊരു മയക്കുമരുന്നും ജാക്‌സണ്‍ന്റെ ശരീരത്തില്‍ അമിതമായി കുത്തിവച്ചതാണ്‌ മരണകാരണമെന്നാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ ജാക്‌സണ്‍ന്റെ ഡോക്ടര്‍ കോണ്‍റാഡ്‌ മുറെയ്‌ക്കെതിരെ നരഹത്യക്കുറ്റം ചുമത്തും. മരണത്തിന്‌ തൊട്ടുമുമ്പ്‌ ജാക്‌സണ്‍ ഒന്നിലേറെ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇക്കാര്യം ഡോക്ടര്‍ മുറേ നേരത്തേതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട്‌ സമ്മതിച്ചതാണ്‌.

ഉറക്കമില്ലായ്‌മമൂലം ഏറെ വിഷമിച്ചിരുന്ന ജാക്‌സണ്‍ എല്ലാ ദിവസവും 50മില്ലിഗ്രാം വീതം പ്രൊപ്പോഫോള്‍ ഉപയോഗിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ജാക്‌സണ്‍ ഈ മരുന്നതിന്‌ അടിമയാകുന്നുവെന്ന്‌ കണ്ടതോടെ മരുന്നിന്റെ അളവ്‌ 25 മില്ലിഗ്രാം ആയി കുറച്ചിരുന്നുവെന്നും മുറേ പറയുന്നു.

മരിച്ചദിവസം പ്രൊപ്പഫോളിനൊപ്പം ലൊറാസെപാം എന്ന മയക്കുമരുന്നും കുത്തിവച്ചിരുന്നുവത്രേ ഇതാണ്‌ മരണത്തിന്‌ കാരണമായത്‌. അറ്റിവാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്നാണ്‌ ലൊറാസെപാം.

ഇവ കൂടാതെ ജാക്‌സണ്‍ന്റെ ആന്തരികാവയവങ്ങളില്‍ മയക്കുമരുന്നുകളായ മിഡാസോലം, ഡയസപാം, വേദനസംഹാരിയായ ലിഡോകെയ്‌ന്‍, എഫെഡ്രാന്‍ തുടങ്ങിയവയുടെ അംശങ്ങള്‍ കണ്ടെത്തിയതായും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+