പന്നിപ്പനി: ലോകമൊട്ടാകെ 2100 മരണം
ജനീവ: മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട പന്നിപ്പനി ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 2,100 കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏപ്രിലില്‍ ആദ്യമായി പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിന് ശേഷമുള്ള കണക്കുകളാണിത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്. യുഎസില്‍ മാത്രം 1876 പേര്‍ എച്ച്1എന്‍1 വൈറസ് ബാധ മൂലം മരിച്ചു എന്നാണ് കണക്ക്.
തെക്കു കിഴക്കന്‍ ഏഷ്യയില്‍ 139 പേരും യൂറോപ്പില്‍ 85 പേരും പന്നിപ്പനി ബാധിച്ച് മരിച്ചതായി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകമാനം 209438 പേര്‍ക്ക് വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലുളള കണക്കാണിത്. യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ഉത്തരാധത്തിലെ രാജ്യങ്ങളില്‍ പന്നിപ്പനി ബാധ തിരിച്ചുവരാനുള്ള സാധ്യത ഏറെയാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications