ചേര്‍ത്തലയില്‍ വാഹനപകടം: മൂന്നു മരണം
ആലപ്പുഴ: ചേര്‍ത്തലയ്‌ക്കടുത്ത് പതിനൊന്നാം മൈലില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
നെടുമ്പാശ്ശേരിയ്‌ക്കു പോകുകയായിരുന്ന കൊല്ലം സ്വദേശികളായ നവാസ്, റഫീക്ക്, സജീര്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച മാരുതികാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ് ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. റഫീക്കിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.












Click it and Unblock the Notifications