ഓംപ്രകാശും രാജേഷും ദുബായില്‍?
തിരുവനന്തപുരം: പോള്‍വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായിലേക്ക് കടന്നതായി അഭ്യൂഹം. എന്നാല്‍ ഇരുവരും രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.
പോള്‍ എം ജോര്‍ജിന്റെ കൊലപാതകത്തിന് ശേഷം തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലില്‍ എത്തിയ ഗുണ്ടാനേതാക്കള്‍ ചെന്നൈ എയര്‍ പോര്‍ട്ടിലൂടെ ദുബായിലേക്ക് കടന്നെന്നാണ് അഭ്യൂഹമുള്ളത്. കഴിഞ്ഞ ബുധനാഴ്‌ച തന്നെ ഇവര്‍ ദുബായിലെത്തി എന്നും സ്ഥിരീകരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇരുവരും ദുബായില്‍ ഒരു മലയാളി വിവാദ വ്യവസായിയുടെ ഹോട്ടലില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുത്തന്‍പാലം രാജേഷിന് പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയില്ലെന്ന് പോലീസ് ചൂണ്ടിക്കാണിയ്‌ക്കുന്നു. ഓംപ്രകാശിന്റെ പാസ്‌പോര്‍ട്ടിനെക്കുറിച്ച് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications