പോള്‍ വധം: 5 പേര്‍ കൂടി അറസ്റ്റില്‍
ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്‌തു. മണ്ണഞ്ചേരി സ്വദേശികളായ ഫൈസല്‍, സബീര്‍, മസൂദ്, ഫറൂഖ്, റിയാസ് എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്. ഇവരെ പൊലീസ് ശനിയാഴ്‌ച തന്നെ കസ്‌റ്റഡിയില്‍ എടുത്തിരുന്നതായാണ് സൂചന.
പോള്‍ വധക്കേസില്‍ പിടിയിലായ ഗുണ്ടാ സംഘത്തിന്റെ വാഹനങ്ങള്‍ ഓടിച്ചിരുന്നത് ഫൈസലും സബീറുമാണെന്ന് പൊലീസ് കരുതുന്നത്. പോളിന്റെ കൊലപാതകത്തിനു ശേഷം ഗുണ്ടാസംഘം മണ്ണഞ്ചേരിയിലേക്കു പോയിരുന്നു. സംഘത്തിന് ആയുധം ഒളിപ്പിക്കുന്നതിനും മറ്റും സൗകര്യം നല്‍കിയതിനാണ് മറ്റു മൂന്നു പേരെ അറസ്‌റ്റു ചെയ്‌തത്. കസ്റ്റഡിയിലുള്ള ഗുണ്ടാംസംഘത്തില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
കസ്റ്റഡിയിലുള്ള അഞ്ച് പേരെയും ഞായറാഴ്‌ച വൈകിട്ടോടെ രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ഇവരെ ചങ്ങനാശ്ശേരിയിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലായിരിയ്‌ക്കും ഹാജരാക്കുക. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.












Click it and Unblock the Notifications