കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

ടോക്കിയോ: ഏഷ്യന്‍ സാമ്പത്തിക ശക്തിയായ ജപ്പാന്റെ പ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ പുരോഗമിയ്‌ക്കുന്നു. 480 സീറ്റുകളിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഞായറാഴ്‌ച രാവിലെ മുതല്‍ രാത്രി എട്ടുവരെ ജനങ്ങള്‍ക്ക്‌ വോട്ടുചെയ്യാം. 10.4 കോടിയാണ്‌ ആകെ വോട്ടര്‍മാര്‍. ഇത്തവണ തിരഞ്ഞെടുപ്പില്‍ 70 ശതമാനംവരെ പോളിങ്‌ നടക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

പ്രധാനമന്ത്രി താരോ അസോയുടെ ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നാണ്‌ എക്‌സിറ്റ്‌ പോളുകള്‍ നല്‍കുന്ന സൂചന. പ്രതിപക്ഷമായ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ജപ്പാന്‍ മൊത്തം 480ല്‍ 300 സീറ്റുവരെ നേടുമെന്നും സര്‍വെകള്‍ പ്രവചിയ്‌ക്കുന്നു.

അമേരിക്കയില്‍ പരിശീലനം നേടിയിട്ടുള്ള എന്‍ജിനീയറിങ്‌ ബിരുദധാരിയായ 62 വയസ്സുള്ള ഹടൊയാമയാണ്‌ ഡിപിജെ അധ്യക്ഷന്‍. ജപ്പാന്റെ ചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു ഹടൊയാമ പ്രത്യാശ പ്രകടിപ്പിച്ചു. ഡിപിജെ വിജയിച്ചാല്‍ പ്രധാനമന്ത്രി ടാരോ അസോ നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ 54 വര്‍ഷം നീണ്ട ഭരണത്തിനാണ്‌ ഇതോടെ അന്ത്യമാവുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X