കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിപ്പനി വൈറസിന്‌ പുതിയഭാവം

  • By Staff
Google Oneindia Malayalam News

Swine Flu
ദില്ലി: പന്നിപ്പനിവൈറസ്‌ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്‌ വീണ്ടും പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്‌.

എച്ച്‌1എന്‍1 വൈറസിനെ നേരിടാന്‍ ഏറ്റവും മികച്ചതെന്ന്‌ കരുതുന്ന ഔഷധമായ താമിഫ്‌ളൂവിനെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്‌ പുതിയ വൈറസ്‌.

ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 12 രാജ്യങ്ങളില്‍ ഈ പുതിയ വൈറസ്‌ സജീവമായിക്കഴിഞ്ഞു. അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും പുതിയ വൈറസ്‌ കണ്ടെത്തിക്കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയാണ്‌ പന്നിപ്പനി രാണ്ടാംഭാവത്തില്‍ സജീവമാകുന്നത്‌ സംബന്ധിച്ച്‌ വിവരം നല്‍കിയിരിക്കുന്നത്‌. ഇന്ത്യയില്‍ ഇതേവരെ ഈ പുതിയ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

പൊതുവേ പ്രതിരോധ ശേഷി കുറഞ്ഞവരെയും പന്നിപ്പനി ബാധയ്‌ക്കെതിരെ മുന്‍കരുതലായി മരുന്ന്‌ കഴിച്ചവരെയുമാണ്‌ പുതിയ വൈറസ്‌ ബാധിച്ചതായി കണ്ടെത്തിയത്‌. പുതിയ വൈറസിന്റെ വരവ്‌ ശാസ്‌ത്രലോക ആശങ്കയോടെയാണ്‌ കാണുന്നത്‌.

ഇതിനിടെ പന്നിപ്പനിയ്‌ക്കുള്ള മരുന്ന്‌ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ്‌ നല്‍കി. മരുന്ന്‌ വകതിരിവില്ലാതെ ഉപയോഗിച്ചാണ്‌ അത്‌ ക്രമേണ ഫലപ്രദമല്ലാതാകുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ക്രമത്തില്‍ നിന്നും മാറി മരുന്ന്‌ കൂടുതലായോ കുറവായോ കഴിയ്‌ക്കുന്ന പ്രവണ ഇന്ത്യയില്‍ സാധാരണമാണ്‌. ഇങ്ങനെ ചെയ്യുമ്പോള്‍ മരുന്നിനെ പ്രതിരോദിക്കാന്‍ വൈറസ്‌ ശേഷിനേടും. പനി വൈറസുകള്‍ നിരന്തരമായി മാറ്റത്തിന്‌ വിധേയമാകുന്നവയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X