ബിജെപിയിലെ കലാപമടങ്ങുമെന്ന്: ഭാഗവത്
ഹരിദ്വാര്‍: ബിജെപിയില്‍ രാജ്‌നാഥ് സിങിന്റെയും പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനിയുടെയും പങ്ക് എന്താണെന്ന കാര്യം അവര്‍ തന്നെ തീരുമാനിക്കണമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്.
ബിജെപിയില്‍ ഇരുവരുടെയും പങ്കെന്താണെന്നതിനെക്കുറിച്ച് അവര്‍ തന്നെ തീരുമാനമെടുക്കും. സമീപ ഭാവിയില്‍ത്തന്നെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും- ഭാഗവത് പ്രതീക്ഷ പ്രകടിപ്പിച്ചു.
അദ്വാനി കഴിവുറ്റ നേതാവാണ് അദ്ദേഹത്തിന് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ആര്‍എസ്‌എസിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭാഗവത്.
ബിജെപിയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളെല്ലാവരും ചേര്‍ന്ന് പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ഭാഗവതിനെ കാണുകയും ചെയ്‌തിരുന്നു.
രാജ്‌നാഥ് സിങിനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാണ് പാര്‍ട്ടിയുടെ തീരുമാനം. രാജ്‌നാഥിന് ഇനി അവസരം നല്‍കില്ലെന്ന് ശനിയാഴ്‌ച പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം അദ്വാനി പ്രതിപക്ഷ നേതാവായി തുടരുമെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ ശനിയാഴ്‌ച പറഞ്ഞിരുന്നു.












Click it and Unblock the Notifications