അദ്വാനി മാറില്ല; രാജ്‌നാഥ് ഡിസംബറില്‍ ഒഴിയും
ദില്ലി: പ്രതിസന്ധിയിലകപ്പെട്ട ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാവുമെന്ന റി്‌പ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് വെങ്കയ്യ നായിഡു. പ്രതിപക്ഷ നേതാവായി എല്‍കെ അദ്വാനി തന്നെ തുടരുമെന്നും നായിഡു വ്യക്തമാക്കി.
അതേ സമയം ബിജെപി പ്രസിഡന്റ് പദവിയില്‍ രാജ്‌നാഥ്‌സിങ്ങിന് രണ്ടാമതൊരു അവസരം ലഭിക്കാനിടയില്ല. ബിജെപ. പ്രസിഡന്റിന് രണ്ടാമതൊരു അവസരംകൂടി ലഭിക്കുക പതിവില്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഡിസംബറിലാണ് രാജ്‌നാഥിന്റെ കാലാവധി തീരുന്നത്. മൂന്ന് വര്‍ഷമാണ് ബിജെപി പ്രസിഡന്റിന്റെ കാലാവധി.
എന്നാല്‍ രാജ്‌നാഥ്‌സിങ്ങിനു പിന്‍ഗാമിയായി അദ്വാനി പക്ഷം നിര്‍ദ്ദേശിച്ച പേരുകള്‍ ആര്‍എസ്‌എസ് നേതൃത്വത്തിന് താത്‌പര്യമായില്ല എന്നാണറിയുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ പൊതുപ്രതിച്ഛായയുള്ള ഒരാളായിരിക്കണം രാജ്‌നാഥ്‌സിങ്ങിന്റെ പിന്‍ഗാമി എന്നാണ് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അഭിപ്രായം.
രാജ്‌നാഥ്‌സിങ്ങിന്റെ പിന്‍ഗാമിയായി വെങ്കയ്യനായിഡു, അരുണ്‍ ജെയ്‌റ്റ്‌ലി, അനന്തകുമാര്‍, സുഷമാസ്വരാജ് എന്നീ പേരുകളാണ് അദ്വാനിപക്ഷത്തുനിന്ന് നിര്‍ദേശിക്കപ്പെട്ടിരുന്നത്. ഈ പേരുകളൊന്നുംതന്നെ ആര്‍.എസ്‌എസ്. നേതൃത്വത്തിനു സ്വീകാര്യമായില്ലെന്നാണ് സൂചന.












Click it and Unblock the Notifications