Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ്‌ വധം: പത്മനാഥനെ ചോദ്യം ചെയ്യും

ദില്ലി: രാജീവ്‌ ഗാന്ധി വധക്കേസില്‍ എല്‍ടിടിഇ നേതാവ്‌ കുമരന്‍ പത്മനാഥനെ ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുന്നു.

പത്മനാഥനെ ചോദ്യം ചെയ്യാനുള്ള സിബിഐയുടെ നീക്കം കേസന്വേഷണത്തിന്‌ പുതിയ വഴിത്തിരിവ്‌ നല്‍കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

കേസിന്‌ പിന്നിലെ ഗൂഡാലോചന അന്വേഷിച്ച സിബിഐയുടെ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ്‌ ഏജന്‍സി എത്തിച്ചേര്‍ന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്‌ പത്മനാഥനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്‌.

ഒരു പതിറ്റാണ്ടിലേറെയായി രാജീവ്‌ വധം അന്വേഷിക്കുന്ന എംഡിഎംഎയ്‌ക്ക്‌ സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്‌. എല്‍ടിടിയ്‌ക്ക്‌ ധനസഹായം നല്‍കിക്കൊണ്ടിരുന്ന പത്മനാഥനെ ഇപ്പോള്‍ ശ്രീലങ്കയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.

പത്മനാഥനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി ശ്രീലങ്കന്‍ അധികൃതര്‍ക്ക്‌ അയച്ചുകൊടുക്കാനാണ്‌ സിബിഐ ഉദ്ദേശിക്കുന്നത്‌. എല്‍ടിടിയുടെ പ്രധാന ധനസ്രോതസ്സായിരുന്നു പത്മനാഥന്‍. ഇയാളെ ഒരു തെക്കുകിഴക്കന്‍ രാജ്യത്തുനിന്നും അറസ്റ്റുചെയ്‌ത്‌ ശ്രീലങ്കയില്‍ എത്തിക്കുകയാണുണ്ടായത്‌.

പ്രഭാകരന്‍ കൊല്ലപ്പെട്ടശേഷം ഇയാളെ എല്‍ടിടിഇ തലവനായി അവരോധിച്ചിരുന്നു. ഇയാളാണ്‌ സംഘടനയ്‌ക്കുവേണ്ടി ആയുധങ്ങളും മറ്റും ശേഖരിക്കുന്നതെന്നാണ്‌ സൂചന. രാജീവ്‌ വധവുമായി ബന്ധപ്പെട്ട്‌ ഇയാളെ ചോദ്യം ചെയ്യാന്‍ സിബിഐ പത്തുവര്‍ഷത്തിലേറെക്കാലം ശ്രമം നടത്തിയിരുന്നു.

ഇതിനായി 2002ല്‍ സിബിഐ സംഘം ന്യൂസിലാന്റ്‌ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ആ രാജ്യത്തെ അധികൃതരുടെ അനുമതിയോടെ മൂന്നു തമിഴ്‌ പൗരന്മാരെ അന്ന്‌ സംഘം ചോദ്യം ചെയ്‌തിരുന്നു. കഴിഞ്ഞ മേയ് 31ന് എംഡിഎംഎയുടെ കാലാവധി അവസാനിച്ചെങ്കിലും സര്‍ക്കാര്‍ നീട്ടിക്കൊടുക്കുകയായിരുന്നു.

രാജീവിനെ കൊലപ്പെടുത്തുന്നതിനു മുന്‍പു നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യ, പത്മനാഥന്റെയും ഗൂഢാലോചനയില്‍ പങ്കാളികള്‍ എന്നു കരുതുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള മറ്റു ചിലരുടെയും ബാങ്ക് ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ജര്‍മനിയോട് ആവശ്യപ്പെട്ടിരുന്നു. പത്മനാഥനെ സംബന്ധിച്ച തെളിവു തേടല്‍ കത്തുമായി 23 രാജ്യങ്ങളെ സിബിഐ സമീപിക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+