ലേയില്‍ ചൈന വ്യോമാതിര്‍ത്തി ലംഘിച്ചു
ലേ: കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മുകശ്‌മീരിലെ ലേ മേഖലയില്‍ ചൈനീസ് ഹെലികോപ്‌റ്ററുകള്‍ പല തവണ വ്യോമാതിര്‍ത്തി ലംഘിച്ചതായി സൈന്യം വെളിപ്പെടുത്തി.
വടക്കു പടിഞ്ഞാറന്‍ ഹിമാലയന്‍ നഗരമായ ചുമാര്‍ ടൗണില്‍ കാലഹരണപ്പെട്ട ടിന്നിലടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇട്ടുകൊടുത്തതായും സൈനിക വക്താക്കള്‍ അറിയിച്ചു. ചൈനീസ് ഹെലികോപ്‌ടറുകള്‍ അതിര്‍ത്തി ലംഘിയ്‌ക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യവും അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.
നിയന്ത്രണ രേഖ സംബന്ധിച്ച ഇരുരാജ്യങ്ങളും തര്‍ക്കമുള്ള പ്രദേശത്താണ് ചൈനീസ് ഹെലികോപ്‌റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. ഈ വര്‍ഷം ജൂണ്‍ 21ന് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അഞ്ചുമിനിട്ടോളം പറന്ന ചൈനീസ് ഹെലികോപ്‌ടറുകള്‍ ഭക്ഷണം വിതരണം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications