പിണറായിയുടെ രംഗപ്രേവശത്തില്‍ ദുരൂഹത: ഹസ്സന്‍
തിരുവനന്തപുരം: പോള്‍ മുത്തൂറ്റിന്റെ വധവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍.
മുന്‍പ് ഗുണ്ടാആക്രമണങ്ങളും കൊലപാതകങ്ങളുമൊന്നും നടന്നപ്പോള്‍ പിണറായി വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ല. കൊല്ലപ്പെട്ട പോളിന്റെ ഭൂതകാലം അന്വേഷിക്കണമെന്ന് പിണറായി പറയുന്നത് ഗുണ്ടകളെ രക്ഷിക്കാനാണ്- ഹസ്സന്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നടക്കുമ്പോഴും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കാഴ്‌ചക്കാരനെപ്പോലെ നില്‍ക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടയാള്‍ നിസംഗത പാലിക്കുകയാണ്.
സിപിഎമ്മുകാരും ഗുണ്ടകളും തമ്മിലുള്ള ബന്ധമാണ് ക്രമസമാധാനത്തകര്‍ച്ചയ്‌ക്ക് കാരണം. ഇടതു സര്‍ക്കാര്‍ ഗുണ്ടാ നിയമം ഭേദഗതി ചെയ്‌തതുതന്നെ ഗുണ്ടകളെ സഹായിക്കാന്‍ വേണ്ടിയാണ്.
ഗുണ്ടകളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍ പോയി നോക്കിയാല്‍ കുറ്റവാളികളെ കണ്ടെത്താം. ഇതിന് വേണ്ടി പൊലീസ് പണം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. പൊലീസ് ചാരന്മാരോട് ചോദിച്ചാലും ഗുണ്ടകളെക്കുറിച്ചുള്ള വിവരം ലഭിക്കും- ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications